CMDRF

ഉടൻ അവതരിപ്പിക്കാനൊരുങ്ങി ‘ജിയോ ബ്രെയിൻ’

'ജിയോ ബ്രെയിൻ' എന്ന പേരിൽ മുഴുവൻ എഐയെയും ഉൾക്കൊള്ളുന്ന സമഗ്രമായ ടൂളുകളും പ്ലാറ്റ്‌ഫോമുകളും വികസിപ്പിക്കുകയാണ് റിലയൻസ്

ഉടൻ അവതരിപ്പിക്കാനൊരുങ്ങി ‘ജിയോ ബ്രെയിൻ’
ഉടൻ അവതരിപ്പിക്കാനൊരുങ്ങി ‘ജിയോ ബ്രെയിൻ’

ഹരിയുടമകളുടെ വാർഷിക പൊതുയോഗത്തിൽ ഇത്തവണയും വേറിട്ട ആശയവുമായി എത്തിയിരിക്കുകയാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഈ കാലഘട്ടത്തിൽ ഒരു പടി മുന്നേ നടക്കാനുള്ള തീരുമാനമാണ് മുകേഷ് അംബാനി നടത്തിയിരിക്കുന്നത്. ജിയോ ബ്രെയിൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉടൻ അവതരിപ്പിക്കാൻ ഒരുങ്ങുകയാണെന്ന പ്രഖ്യാപനമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്.

‘ജിയോ ബ്രെയിൻ’ എന്ന പേരിൽ മുഴുവൻ എഐയെയും ഉൾക്കൊള്ളുന്ന സമഗ്രമായ ടൂളുകളും പ്ലാറ്റ്‌ഫോമുകളും വികസിപ്പിക്കുകയാണ് റിലയൻസ്. ഇതിനായി ജാംനഗറിൽ എഐ ഡാറ്റാ സെന്റർ സ്ഥാപിക്കും, പൂർണ്ണമായും റിലയൻസിന്റെ ഗ്രീൻ എനർജി ഉപയോഗിച്ചായിരിക്കും ഇത് പ്രവർത്തിക്കുകയെന്നും അംബാനി പറഞ്ഞു. ഓരോ വ്യക്തിക്കും എഐയിലേക്കുള്ള പ്രവേശനം എളുപ്പമാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അതുവഴി ജീവിതം ലളിതമാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ‘എല്ലായിടത്തും എല്ലാവർക്കും വേണ്ടിയുള്ള എഐ’ എന്ന നയവും കമ്പനി അവതരിപ്പിച്ചു. മുൻ നിര സ്ഥാപനങ്ങളുമായി ചേർന്ന് കുറഞ്ഞ ചെലവിലുള്ള എഐ സംവിധാനം ലഭ്യമാക്കുമെന്നും മുകേഷ് അംബാനി അറിയിച്ചു. എല്ലാ ഡിജിറ്റൽ ഉള്ളടക്കവും ഡാറ്റയും സുരക്ഷിതമായി സംഭരിക്കാനും ആക്‌സസ് ചെയ്യാനും ജിയോയുടെ എഐ ക്ലൗഡ് 100 ജിബി വരെ സൗജന്യ ക്ലൗഡ് സ്റ്റോറേജും നൽകും.

Also read: റിലയൻസ് ഇൻഡസ്ട്രീസ്- ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാർ ലയനത്തിന് പച്ചക്കൊടി

വിശദാംശങ്ങൾ ചുവടെ:

പത്ത് ലക്ഷം കോടി രൂപ വാർഷിക വരുമാനം നേടുന്ന ആദ്യത്തെ കമ്പനി എന്ന നേട്ടവും റിലയൻസ് സ്വന്തമാക്കി. 79,020 കോടിയാണ് കമ്പനിയുടെ ലാഭം. നികുതിയിനത്തിൽ സർക്കാരിലേക്ക് ഏറ്റവുമധികം വിഹിതം നൽകുന്ന കമ്പനിയും റിലയൻസാണ്. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 1.86 ലക്ഷം കോടി രൂപയാണ് നികുതിയായി റിലയൻസ് അടച്ചത്. ഏറ്റവും പുതിയതായി ആരംഭിച്ച ജിയോ ഫിനാൻഷ്യൽ സർവീസസിൻറെ വിപണി മൂല്യം 2.2 ലക്ഷം കോടിയായി. ഓഹരിയുടമകൾക്ക് ബോണസും റിലയൻസ് ഇൻഡസ്ട്രീസ് പ്രഖ്യാപിച്ചു. ഒരു ഓഹരിക്ക് മറ്റൊരു ഓഹരി എന്ന അനുപാതത്തിലാണ് ബോണസ് ഓഹരി ലഭിക്കുക.

Also read: ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരൻ ഇനി അദാനി

ഇന്ത്യൻ മൊബൈൽ ഫോൺ വിപണിയിൽ വിപ്ലവം തീർത്ത ജിയോയാണ് ആഗോള മൊബൈൽ ട്രാഫികിൻറെ എട്ട് ശതമാനവും സംഭാവന ചെയ്യുന്നതെന്ന് റിലയൻസ് വ്യക്തമാക്കി. കൂടാതെ ജിയോ എയർഫൈബർ നൂറ് ദശലക്ഷം പേരിലേക്ക് എത്തിക്കാനും റിലയൻസിന് പദ്ധതിയുണ്ട്. റിലയൻസ് റീട്ടെയിൽ ബിസിനസ് അടുത്ത നാല് വർഷത്തിനുള്ളിൽ ഇരട്ടിയാക്കുമെന്ന് കമ്പനിയുടെ ചുമതല വഹിക്കുന്ന ഇഷ അംബാനി വ്യക്തമാക്കി.

Top