റാഞ്ചി: പേഴ്‌സണല്‍ സെക്രട്ടറിയുടെ വീട്ടുജോലിക്കാരനില്‍ നിന്ന് 37 കോടിയിലധികം രൂപ കണ്ടെടുത്തതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എയും ജാര്‍ഖണ്ഡ് മന്ത്രിയുമായ അലംഗീര്‍ ആലത്തിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ്. മെയ് 14 ന് റാഞ്ചിയിലെ ഇഡി സോണല്‍ ഓഫീസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരാകാന്‍ മന്ത്രിയോട് ഇഡി ആവശ്യപ്പെട്ടു.
മെയ് 6 തിങ്കളാഴ്ച അലംഗീര്‍ ആലത്തിന്റെ പേഴ്‌സണല്‍ സെക്രട്ടറി സഞ്ജീവ് ലാലിന്റെ വീട്ടിലെ സഹായിയായ ജഹാംഗീര്‍ ആലത്തിന്റെ ഫ്‌ളാറ്റില്‍ ഇഡി റെയ്ഡ് നടത്തുകയും 37 കോടി രൂപയുടെ കറന്‍സി കണ്ടെടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ജഹാംഗീര്‍ ആലം അറസ്റ്റിലായി. ഇവരെ ചോദ്യം ചെയ്തതനുസരിച്ചാണ് മന്ത്രിയിലേക്ക് ഏജന്‍സി എത്തിയിരിക്കുന്നത്.