CMDRF

കോപ്പിയടി തടയാന്‍ ഇന്റര്‍നെറ്റ് നിരോധനവുമായി ജാര്‍ഖണ്ഡ്

ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒരു സംശയത്തിനുമിടനല്‍കാത്ത പഴുതടച്ച നടപടികളാണ് സ്വീകരിക്കുന്നതെന്നും സര്‍ക്കാര്‍

കോപ്പിയടി തടയാന്‍ ഇന്റര്‍നെറ്റ് നിരോധനവുമായി ജാര്‍ഖണ്ഡ്
കോപ്പിയടി തടയാന്‍ ഇന്റര്‍നെറ്റ് നിരോധനവുമായി ജാര്‍ഖണ്ഡ്

റാഞ്ചി: ജാര്‍ഖണ്ഡ് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെ ബിരുദ ലെവല്‍ പരീക്ഷയിലെ കോപ്പിയടി തടയാന്‍ ഇന്റര്‍നെറ്റ് നിരോധനവുമായി ജാര്‍ഖണ്ഡ്. വോയ്സ് കോളുകളെയും ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റിയെയും നിയന്ത്രണം ബാധിക്കില്ല. സാമൂഹ്യ മാധ്യമങ്ങളിലൂടെ പേപ്പര്‍ ചോരുന്നതടക്കമുള്ള മുന്‍കാല അനുഭവങ്ങളെ മുന്‍നിര്‍ത്തിയാണ് നടപടി.

ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടേതാണ് ഉത്തരവ്. ഇന്നും നാളെയും രാവിലെ 8 മുതല്‍ ഉച്ചക്ക് 1.30 വരെയാണ് സംസ്ഥാനത്ത് ഇന്റര്‍നെറ്റ് നിരോധനം. പരീക്ഷ സ്വതന്ത്രവും നീതിയുക്തവും സുതാര്യവുമായ രീതിയില്‍ നടത്താനാണ് നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.

Also Read: സിടിഇടി പരീക്ഷ; പുതിയ തീയതി പ്രഖ്യാപിച്ച് സിബിഎസ്ഇ

ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒരു സംശയത്തിനുമിട നല്‍കാത്ത പഴുതടച്ച നടപടികളാണ് സ്വീകരിക്കുന്നതെന്നും സര്‍ക്കാര്‍ അറിയിച്ചു. ജാര്‍ഖണ്ഡ് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ 823 കേന്ദ്രങ്ങളിലാണ് പരീക്ഷ നടത്തുന്നത്. ഏകദേശം 6.40 ലക്ഷം ഉദ്യോഗാര്‍ത്ഥികള്‍ ഇന്നും നാളെയുമായി പരീക്ഷ എഴുതും.

Top