CMDRF

ഝാര്‍ഖണ്ഡ്-മുംബൈ ട്രെയിന്‍ പാളംതെറ്റി; രണ്ടുമരണം

ഝാര്‍ഖണ്ഡ്-മുംബൈ ട്രെയിന്‍ പാളംതെറ്റി; രണ്ടുമരണം
ഝാര്‍ഖണ്ഡ്-മുംബൈ ട്രെയിന്‍ പാളംതെറ്റി; രണ്ടുമരണം

മുംബൈ: ജാർഖണ്ഡിലെ ചക്രധർപൂരിന് സമീപം മുംബൈ-ഹൗറ മെയിലിൻ്റെ 18 ഓളം കോച്ചുകൾ പാളം തെറ്റി. പുലര്‍ച്ചെ 3.45ഓടെ ജംഷഡ്പൂരില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ ബഡാബാംബൂവിനടുത്ത് വെച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ രണ്ട് പേർ മരിക്കുകയും 20 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. രക്ഷാപ്രവർത്തനങ്ങൾ പുരോ​ഗമിക്കുകയാണ്.

18 കോച്ചുകളുണ്ടായിരുന്ന ട്രെയിനിന്റെ 16 കോച്ചുകളില്‍ യാത്രികരുണ്ടായിരുന്നു. ഒരു ഗുഡ്‌സ് ട്രെയിനും ഇവിടെ പാളം തെറ്റിയിട്ടുണ്ടെന്നും എന്നാല്‍ രണ്ടും ഒരേ സമയത്ത് സംഭവിച്ചതാണോ എന്നതില്‍ വ്യക്തതയില്ലെന്നും റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. പരുക്കേറ്റവരെ കൂടുതൽ ചികിത്സയ്ക്കായി ചക്രദർപൂരിലേക്ക് കൊണ്ടുപോയി.

Top