1000 രൂപയില്‍ താഴെ വിലയുള്ള ഫോണുകള്‍; മുന്നേറ്റവുമായി ജിയോഭാരത്

1000 രൂപയില്‍ താഴെ വിലയുള്ള ഫോണുകള്‍; മുന്നേറ്റവുമായി ജിയോഭാരത്
1000 രൂപയില്‍ താഴെ വിലയുള്ള ഫോണുകള്‍; മുന്നേറ്റവുമായി ജിയോഭാരത്

മുംബൈ: 1000 രൂപയില്‍ താഴെ വിലയുള്ള ഫോണുകളുടെ വിപണിയില്‍ വലിയ മുന്നേറ്റവുമായി ജിയോഭാരത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ 2024ലെ വാര്‍ഷിക റിപ്പോര്‍ട്ടിലെ കണക്കുകള്‍ പ്രകാരം സെഗ്മെന്റില്‍ 50 ശതമാനം വിപണിവിഹിതമാണ് ജിയോഭാരത് നേടിയിരിക്കുന്നത്. ഒരു വര്‍ഷം മുമ്പ് അവതരിപ്പിച്ച ജിയോഭാരത് ഫോണിലൂടെ ഫീച്ചര്‍ ഫോണ്‍ ഉപഭോക്താക്കളിലേക്ക് കൂടുതല്‍ ഡിജിറ്റല്‍ സേവനങ്ങള്‍ എത്തിക്കാന്‍ സാധിച്ചുവെന്ന് കമ്പനി പറയുന്നു. യുപിഐ, ജിയോസിനിമ, ജിയോ ടിവി തുടങ്ങിയ നിരവധി സേവനങ്ങളിലൂടെ വ്യത്യസ്ത തലങ്ങളിലുള്ള ഡിജിറ്റല്‍ പദ്ധതികള്‍ സാധാരണക്കാരിലേക്ക് എത്തിക്കാന്‍ ജിയോഭാരതിനായെന്നും കമ്പനി പറയുന്നു.

സ്മാര്‍ട്ഫോണിലുള്ളതിന് സമാനമായ സൗകര്യങ്ങളുള്ള താങ്ങാവുന്ന ഫോണ്‍ ലഭ്യമാക്കുക മാത്രമല്ല, ഉയര്‍ന്ന ഗുണനിലവാരത്തിലുള്ള ചെലവ് കുറഞ്ഞ ഡാറ്റ കൂടി ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ നല്‍കിയെന്നും കമ്പനി പറയുന്നു. അടുത്തിടെ വിവിധ കമ്പനികളുടെ താരിഫുകളില്‍ വര്‍ധന വന്നെങ്കിലും ജിയോഭാരത് പ്രതിമാസം 123 രൂപയ്ക്ക് മികച്ച ഡിജിറ്റല്‍ സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്തു. മറ്റ് ടെലികോം സേവനദാതാക്കളുടെ ഏറ്റവും ചെലവ് കുറഞ്ഞ പ്രതിമാസ പ്ലാനുകള്‍ ആരംഭിക്കുന്നത് 199 രൂപയിലാണെന്നും കമ്പനി ചൂണ്ടിക്കാട്ടി. രാജ്യത്ത് നിലനില്‍ക്കുന്ന ഡിജിറ്റല്‍ വിഭജനത്തിന്റെ വിടവ് നികത്തുന്നതിനുള്ള മറ്റൊരു വിപ്ലവകരമായ ചുവടുവയ്പ്പാണ് ജിയോഭാരത് ഫോണിന്റെ വരവെന്ന് ഓഹരിഉടമകള്‍ക്കയച്ച കത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പറയുന്നു.

ഒരു ഫീച്ചര്‍ ഫോണിന്റെ വിലയില്‍ ഒരു സ്മാര്‍ട്ട്‌ഫോണ്‍, ജിയോഭാരത് ഫോണ്‍ 2ജി-മുക്തഭാരതം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ വളരെയധികം മുന്നോട്ട് പോകും. 2016-ല്‍ ജിയോ ആരംഭിച്ചപ്പോള്‍ ഇന്റര്‍നെറ്റ് ലഭ്യത ജനാധിപത്യവല്‍ക്കരിക്കാനും സാങ്കേതികവിദ്യയുടെ നേട്ടങ്ങള്‍ ഓരോ ഇന്ത്യക്കാരനിലേക്ക് എത്തിക്കാനും സാധിച്ചു. താങ്ങാനാവുന്ന വിലയില്‍ ഉയര്‍ന്ന വേഗതയുള്ള ഡാറ്റയും സര്‍വ്വവ്യാപിയായ നെറ്റ്‌വര്‍ക്കും ഉള്ളതുകൊണ്ട് സാങ്കേതിക വിദ്യ എല്ലാവര്‍ക്കും ലഭ്യമായി. ജിയോഫോണ്‍ പോലുള്ള ചെലവ് കുറഞ്ഞ ഉപകരണങ്ങള്‍, ചെലവ് കുറഞ്ഞ വയേര്‍ഡ് ബ്രോഡ്ബാന്‍ഡിന്റെ (ജിയോ ഫൈബര്‍) ലഭ്യത എന്നിവ ഡാറ്റാ കണക്റ്റിവിറ്റിയെ യഥാര്‍ത്ഥത്തില്‍ ജനാധിപത്യവല്‍ക്കരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Top