CMDRF

ജിയോ ഫിനാൻഷ്യൽ സർവീസിന്റെ നവീകരിച്ച ആപ്പ് പുറത്തിറക്കി

പുതിയ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ, മൈജിയോ എന്നിവയിൽ ലഭ്യമാണ്

ജിയോ ഫിനാൻഷ്യൽ സർവീസിന്റെ നവീകരിച്ച ആപ്പ് പുറത്തിറക്കി
ജിയോ ഫിനാൻഷ്യൽ സർവീസിന്റെ നവീകരിച്ച ആപ്പ് പുറത്തിറക്കി

മുംബൈ: ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ നവീകരിച്ച ആപ്പ് പുറത്തിറക്കി. ലോണുകൾ, സേവിംഗ്‌സ് അക്കൗണ്ടുകൾ, യുപിഐ ബിൽ പേയ്‌മെൻ്റുകൾ, റീചാർജുകൾ, ഡിജിറ്റൽ ഇൻഷുറൻസ് എന്നിവയുൾപ്പെടെ നിരവധി സേവനങ്ങൾ ആപ്പിലുണ്ട്. ജിയോ ഫിനാൻഷ്യൽ ആപ്പിൻ്റെ ബീറ്റാ പതിപ്പ് 2024 മെയ് 30-ന് ആരംഭിച്ചതുമുതൽ ആറ് ദശലക്ഷത്തിലധികം ഉപയോക്താക്കൾ ജിയോ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിൻ്റെ (ജെഎഫ്എസ്എൽ) ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഉപയോഗിച്ചിട്ടുണ്ട്.

ജിയോ ഫിനാൻസ് ആപ്പ് ഉപഭോക്താക്കൾക്ക് അവരുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലും മ്യൂച്വൽ ഫണ്ട് ഹോൾഡിംഗുകളിലുടനീളമുള്ള ഹോൾഡിംഗുകളുടെ മൊത്തത്തിലുള്ള കാഴ്ചയും വാഗ്ദാനം ചെയ്യുന്നു, ഇത് സാമ്പത്തികം മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ അവരെ സഹായകമാകും. ബീറ്റ സമാരംഭത്തിനു ശേഷം, മ്യൂച്വൽ ഫണ്ടുകളിലെ വായ്പകൾ, ഭവനവായ്പകൾ (ബാലൻസ് ട്രാൻസ്ഫർ ഉൾപ്പെടെ), വസ്തുവിന്മേലുള്ള വായ്പകൾ എന്നിവയുൾപ്പെടെ നിരവധി സാമ്പത്തിക ഉൽപന്നങ്ങളും സേവനങ്ങളും ചേർത്തിട്ടുണ്ട്. പുതിയ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ, മൈജിയോ എന്നിവയിൽ ലഭ്യമാണ്.

Also Read: ഗൂഗിളിന്റെ പാളിച്ചയിൽ അവസരം മുതലാക്കി മൈക്രോസോഫ്റ്റ്

ജെഎഫ്എസ്എല്‍, സംയുക്ത സംരംഭ പങ്കാളിയായ ബ്ലാക്ക്റോക്കിനൊപ്പം ലോകോത്തരവും നൂതനവുമായ നിക്ഷേപ പരിഹാരങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നു. ലൈഫ് ഇൻഷുറൻസ് , ആരോഗ്യം/ മോട്ടോർ ഇൻഷുറൻസ് എന്നിവയുടെ ഇൻഷുറൻസ് പ്ലാനുകൾ ഡിജിറ്റലായി ഒരേ പ്ലാറ്റഫോമിൽ കൊണ്ടുവരാൻ സാധിക്കുന്നു.

Top