പുതിയ അന്താരാഷ്ട്ര റോമിംഗ് പ്ലാനുകള്‍ അവതരിപ്പിച്ച് ജിയോ

പുതിയ അന്താരാഷ്ട്ര റോമിംഗ് പ്ലാനുകള്‍ അവതരിപ്പിച്ച് ജിയോ
പുതിയ അന്താരാഷ്ട്ര റോമിംഗ് പ്ലാനുകള്‍ അവതരിപ്പിച്ച് ജിയോ

പുതിയ റോമിംഗ് പ്ലാനുകള്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോ.യുഎഇ, കാനഡ, തായ്ലന്‍ഡ്, സൗദി അറേബ്യ പോലുള്ള പ്രിയപ്പെട്ട അന്താരാഷ്ട്ര ഡെസ്റ്റിനേഷനുകളെ ലക്ഷ്യമിട്ടാണ് പ്രത്യേക പദ്ധതി. നിരവധി ആനുകൂല്യങ്ങളും ഫീച്ചറുകളും ഉള്‍പ്പെട്ടതാണ് പുതിയ പ്ലാനുകള്‍. ഔട്ട്‌ഗോയിംഗ് കോളുകളില്‍ സന്ദര്‍ശിച്ച രാജ്യത്തിനുള്ളിലെ ലോക്കല്‍ കോളുകളും ഇന്ത്യയിലേക്ക് തിരികെ വിളിക്കുന്നതും ഉള്‍പ്പെടുന്നു. വൈഫൈ കോളിംഗ് ഉള്‍പ്പെടെ ഏത് രാജ്യത്തുനിന്നും ഇന്‍കമിംഗ് കോളുകള്‍ സ്വീകരിക്കാം.

ഫെയര്‍ യൂസേജ് പോളിസിക്ക് (FUP) അപ്പുറം ഇത് ആസ്വദിക്കാം. അതായത് ദിവസത്തേക്കുള്ള നിങ്ങളുടെ ഡാറ്റ ക്വാട്ട തീര്‍ന്നതിന് ശേഷംവും പരിധിയില്ലാത്ത ഡാറ്റ 64 കെ.ബി.പി.എസ് വേഗതയില്‍ ആസ്വദിക്കാം. അതേസമയം WiFi കോളിംഗ് വഴിയുള്ള ഔട്ട്‌ഗോയിംഗ് ലോക്കല്‍, ROW(മറ്റ് രാജ്യങ്ങളിലേക്കുള്ള കോളുകള്‍), എന്നിവ അനുവദനീയമല്ല.(കോളുകള്‍/SMS ചെയ്യാന്‍, നിങ്ങളുടെ ഡിവൈസിന്റെ ക്രമീകരണങ്ങളില്‍ വൈഫൈ കോളിംഗ് മാത്രം പ്രവര്‍ത്തനരഹിതമാക്കുക.). റെസ്റ്റ് ഓഫ് ദി വേള്‍ഡ് (ROW) കോളുകള്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് പേ-ഗോ നിരക്കുകള്‍ ബാധകമായിരിക്കും.

ഔട്ട്ഗോയിംഗ് കോളുകളില്‍ രാജ്യത്തിനകത്തുള്ള ലോക്കല്‍ കോളുകളും ഇന്ത്യയിലേക്ക് തിരിച്ചുള്ള കോളുകളും ഉള്‍പ്പെടും. ഏത് രാജ്യത്തുനിന്നും വൈഫൈ കോളുകള്‍ ഉള്‍പ്പടെ ഇന്‍കമിംഗ് കോളുകള്‍ സ്വീകരിക്കാം. 3851 രൂപയുടെ പ്ലാനെടുത്താല്‍ അധിക ഇന്‍ഫ്ളൈറ്റ് ആനുകൂല്യങ്ങളും ലഭ്യമാകും. 1671 രൂപ, 3851 രൂപ നിരക്കുകളിലാണ് കരിബിയന്‍ പ്ലാനുകള്‍ ലഭ്യമാകുക. 898 രൂപ, 1598 രൂപ, 2998 രൂപ നിരക്കുകളിലാണ് യുഎഇ പാക്കുകള്‍ ലഭ്യമാകുന്നത്. രാജ്യങ്ങളെ കേന്ദ്രീകരിച്ചുള്ള പുതിയ പ്ലാനുകളില്‍ കരീബിയന്‍ മേഖലയിലെ 24 രാജ്യങ്ങള്‍ ഉള്‍പ്പെടുന്നു. സൗജന്യമായി പരിധിയില്ലാത്ത ഇന്‍കമിംഗ് എസ്എംഎസുകള്‍ ഈ പ്ലാനിലും ആസ്വദിക്കാം.

1551 രൂപ, 2851 രൂപ നിരക്കുകലില്‍ തായ്ലന്‍ഡ് പ്ലാനും, 1691 രൂപ, 2881 രൂപ നിരക്കില്‍ കാനഡ പ്ലാനും, 898 രൂപ, 1291 രൂപ, 2891 രൂപ നിരക്കില്‍ സൗദി അറേബ്യ പ്ലാനുകളും ലഭ്യമാണ്.

Top