ഡൽഹി: കാബിനറ്റ് മന്ത്രിപദം ആവശ്യപ്പെട്ട് ഹിന്ദുസ്ഥാനി അവാം മോർച്ച നേതാവ് ജിതൻറാം മാഞ്ചിയും രംഗത്ത്. സഹമന്ത്രി സ്ഥാനം നൽകാമെന്ന ബിജെപി നിലപാടിൽ അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചതായാണ് റിപ്പോർട്ട്. സ്വതന്ത്ര ചുമതല ചോദിച്ച് അപ്നാ ദൾ എംപി അനുപ്രിയ പട്ടേലും രംഗത്തെത്തി. സഹമന്ത്രി സ്ഥാനം പോരെന്നും സ്വതന്ത്ര ചുമതല വേണമെന്നുമാണ് അനുപ്രിയയുടെ ആവശ്യം.
അതേസമയം, ആന്ധ്രയ്ക്ക് ആകെ 6 മന്ത്രിമാർ വേണമെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് ടിഡിപി. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ടിഡിപിക്ക് നൽകാമെന്നാണ് ബിജെപി നിലപാട്. നേരത്തെ സ്പീക്കർ സ്ഥാനത്തിലും ടിഡിപി കണ്ണുവെച്ചിരുന്നു. ആർഎൽഡി നേതാവ് ജയന്ത് ചൗധരിയെ അപമാനിച്ചെന്ന വിവാദമുയർന്നിരുന്നു. എന്നാൽ ആരോപണം തള്ളി ബിജെപി രംഗത്തെത്തി. ജയന്തിന് ഇരിപ്പിടം നൽകിയില്ലെന്നായിരുന്നു ആരോപണം. ജയന്തിനെ വേദിയിൽ ഇരുത്താത്തത് സ്ഥല പരിമിതി കാരണമെന്ന് ബിജെപി വിശദീകരിച്ചു.