CMDRF

ടോവിനോ ത്രീഡി ചിത്രത്തത്തിന്റെ വ്യാജ പതിപ്പ് പുറത്ത്: സങ്കടം പങ്കുവെച്ച് സംവിധായകൻ

ട്രെയിനിലിരുന്ന് ഒരാൾ മൊബൈലിൽ സിനിമ കാണുന്ന വീഡിയോയും ജിതിൻ ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചു

ടോവിനോ ത്രീഡി ചിത്രത്തത്തിന്റെ വ്യാജ പതിപ്പ് പുറത്ത്: സങ്കടം പങ്കുവെച്ച് സംവിധായകൻ
ടോവിനോ ത്രീഡി ചിത്രത്തത്തിന്റെ വ്യാജ പതിപ്പ് പുറത്ത്: സങ്കടം പങ്കുവെച്ച് സംവിധായകൻ

തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന എ. ആർ.എം ന്റെ വ്യാജ പതിപ്പ് പുറത്തിറങ്ങി. സംവിധായകൻ ജിതിൻ ലാൽ തന്നെയാണ് അതീവ സങ്കടത്തോടെ ഇക്കാര്യം പുറത്തു പറഞ്ഞത്. ട്രെയിനിലിരുന്ന് ഒരാൾ മൊബൈലിൽ സിനിമ കാണുന്ന വീഡിയോയും ജിതിൻ ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചു. ഇത്തവണത്തെ ഓണം റിലീസ് ചിത്രങ്ങളിലെ ത്രീഡി ചിത്രം എന്ന ഖ്യാതിയുമായാണ് ARM തിയേറ്ററുകളിലെത്തിയത്. ടൊവിനോ തോമസ് മൂന്നു വേഷങ്ങളിലെത്തുന്ന ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. അപ്പോഴാണ് ഇങ്ങനെയൊരു സംഭവം. ഒരു സുഹൃത്ത് അയച്ചുതന്ന വീഡിയോ എന്നുപറഞ്ഞുകൊണ്ടാണ് സംവിധായകൻ ജിതിൻ ലാൽ ഞെട്ടിക്കുന്ന വീഡിയോ പങ്കുവെച്ചത്.

ALSO READ: എആര്‍എമ്മിന്റെ വ്യാജപതിപ്പ്; സിനിമ വ്യവസായത്തെ ആകെ ബാധിക്കുന്ന വിഷയമാണിതെന്ന് ടൊവിനോ

ട്രെയിനിലിരുന്നുകൊണ്ട് ബ്ലൂടൂത്ത് ഹെഡ്സെറ്റുംവെച്ച് ചായയും കുടിച്ചുകൊണ്ട് ആരെയും കൂസാതെയാണ് ചെറുപ്പക്കാരൻ മൊബൈലിൽ ARM കാണുന്നത്. ഹൃദയം തകരുന്ന കാഴ്ചയാണിതെന്ന് സംവിധായകൻ ഇതിനൊപ്പം കുറിച്ചു. വേറെയൊന്നും പറയാനില്ല. ടെലി​ഗ്രാം വഴി ARM കാണേണ്ടവർ കാണട്ടേ, അല്ലാതെന്തുപറയാനാ എന്നും ജിതിൻ ലാൽ കുറിച്ചു.

നിരവധി പേരാണ് സംഭവത്തിൽ ജിതിനെ ആശ്വസിപ്പിച്ചുകൊണ്ടും വ്യാജ പതിപ്പിനെതിരെ സംസാരിച്ചുകൊണ്ടും രം​ഗത്തെത്തിയത്. ഇത്രയും CCTV ക്യാമറ സൗകര്യങ്ങളോടെയുള്ള തിയേറ്ററുകളിൽ രണ്ട് മണിക്കൂറിൽ കൂടുതൽ ദൈർഘ്യമുള്ള സിനിമയൊക്കെ ഇങ്ങനെ പകർത്തിയിട്ടും ആള് പിടിക്കപ്പെടുന്നില്ലല്ലോ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെന്നാണ് ഒരു കമന്റ്.

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും UGM മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചേർന്നാണ് അഞ്ചു ഭാഷകളിൽ റിലീസ് ചെയ്ത ഈ ത്രീ ഡി ചിത്രം നിർമിച്ചിരിക്കുന്നത്. തിരക്കഥ രചിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ്. സുരഭി ലക്ഷ്മി, കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, എന്നിവരാണ് ചിത്രത്തിലെ മറ്റുരണ്ട് നായികമാരായി എത്തുന്നത്.

Top