CMDRF

സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ജെഎംഎം; ഹേമന്ത് സോറന്‍ ബര്‍ഹൈതില്‍ മത്സരിക്കും

81 നിയമസഭാ മണ്ഡലങ്ങളുള്ള ജാര്‍ഖണ്ഡില്‍ 70 സീറ്റിലും കോണ്‍ഗ്രസും ജെഎംഎമ്മും മത്സരിക്കാനാണ് ധാരണ.

സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ജെഎംഎം; ഹേമന്ത് സോറന്‍ ബര്‍ഹൈതില്‍ മത്സരിക്കും
സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ജെഎംഎം; ഹേമന്ത് സോറന്‍ ബര്‍ഹൈതില്‍ മത്സരിക്കും

റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ജെഎംഎം. രണ്ട് ഘട്ടങ്ങളിലായി 56 പേരുടെ പട്ടികയാണ് ജെഎംഎം ബുധനാഴ്ച പുറത്തുവിട്ടത്. രാവിലെ പുറത്തിറക്കിയ 35 പേരുടെ ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടികയില്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍, ഭാര്യ കല്‍പന സോറന്‍ എന്നിവരും ഉള്‍പ്പെട്ടിട്ടുണ്ട്. 21 പേരാണ് രണ്ടാംഘട്ട പട്ടികയില്‍ ഉള്ളത്.

സാഹിബ്ഗഞ്ച് ജില്ലയിലെ ബര്‍ഹൈത് മണ്ഡലത്തില്‍ നിന്നാണ് ഹേമന്ത് സോറന്‍ മത്സരിക്കുക. ഗിരിദിഹിലെ ഗാണ്ടേ മണ്ഡലത്തില്‍ കല്‍പ്പനയും സ്ഥാനാര്‍ത്ഥിയാകും. ധുംക മണ്ഡലത്തില്‍ ഹേമന്ത് സോറന്റെ സഹോദരന്‍ ബസന്ത് സോറനാണ് സ്ഥാനാര്‍ഥി. രണ്ടാംഘട്ട പട്ടികയില്‍ രാജ്യസഭ എംപി മഹുവ മാജിയും ഇടംപിടിച്ചു. റാഞ്ചിയിലാണ് മഹുവ മത്സരിക്കുക.

Also Read: കേരളത്തില്‍ വീണ്ടും അതിശക്ത മഴ; 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

81 നിയമസഭാ മണ്ഡലങ്ങളുള്ള ജാര്‍ഖണ്ഡില്‍ 70 സീറ്റിലും കോണ്‍ഗ്രസും ജെഎംഎമ്മും മത്സരിക്കാനാണ് ധാരണ. ബാക്കി 11 സീറ്റുകള്‍ ഇന്ത്യ മുന്നണിയിലെ മറ്റ് സഖ്യകക്ഷികള്‍ക്ക് വീതിച്ചു നല്‍കും. ആര്‍ജെഡിയും ഇടതുപാര്‍ട്ടികളും ഇതില്‍ പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ കോണ്‍ഗ്രസ് 21 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. ധനമന്ത്രി രാമേശ്വര്‍ ഒറോണ്‍ ലോഹര്‍ദാഗില്‍നിന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അജോയ് കുമാര്‍ ജംഷഡ്പുര്‍ ഈസ്റ്റില്‍നിന്നുമാണ് മത്സരിക്കുക.

Top