CMDRF

മരണ കാരണം തൊഴിൽ സമ്മർദ്ദം! മകൾക്കുണ്ടായ ദുരവസ്ഥ മറ്റാർക്കും ഉണ്ടാകരുത് …

മകൾക്ക് ഉറങ്ങാൻ പോലും സമയം കിട്ടിയിരുന്നില്ലായെന്നും സമയത്ത് ഭക്ഷണം കഴിക്കാൻ സാധിച്ചിരുന്നില്ലെന്നും മരിച്ച അന്നയുടെ അച്ഛൻ സിബി ജോസഫ്.

മരണ കാരണം തൊഴിൽ സമ്മർദ്ദം! മകൾക്കുണ്ടായ ദുരവസ്ഥ മറ്റാർക്കും ഉണ്ടാകരുത് …
മരണ കാരണം തൊഴിൽ സമ്മർദ്ദം! മകൾക്കുണ്ടായ ദുരവസ്ഥ മറ്റാർക്കും ഉണ്ടാകരുത് …

കൊച്ചി: തന്റെ മകളുടെ മരണത്തിന് കാരണം മൾട്ടി നാഷണൽ കമ്പനിയുടെ ജോലിസമ്മർദ്ദമാണെന്ന് മരിച്ച അന്നയുടെ കുടുംബത്തിന്റെ പരാതി. ജോലിയുടെ ഭാരം മൂലം മകൾക്ക് ഉറങ്ങാൻ പോലും സമയം കിട്ടിയിരുന്നില്ലായെന്നും സമയത്ത് ഭക്ഷണം കഴിക്കാൻ സാധിച്ചിരുന്നില്ലെന്നും മരിച്ച അന്നയുടെ അച്ഛൻ സിബി ജോസഫ്. തന്റെ മകൾക്കുണ്ടായ ഈ ദുരവസ്ഥ ഇനി മറ്റാർക്കും ഉണ്ടാകരുതെന്നും സിബി ജോസഫ് വ്യക്തമാക്കി.

പിതാവിന്റെ വേദന നിറഞ്ഞ വാക്കുകൾ….

ANNA AND FATHER JOSEPH

മോളുടെ കമ്പനി ചെയ്യുന്നത് ഔട്ട്സൈഡ് ക്ലയന്റ്സിന്റെ ഓഡിറ്റാണ്. മകൾ മരിക്കുന്ന സമയത്ത് ബജാജ് ഓട്ടോ എന്ന കമ്പനിയുടെ ഓഡിറ്റിം​ഗായിരുന്നു. അതിന്റെ റിസൾട്ട് അനൗൺസ് ചെയ്യുകയും ചെയ്തിരുന്നു. അതേസമയം കൃത്യസമയത്തിനുള്ളിൽ ഈ വർക്ക് ചെയ്തു തീർക്കണമെന്നുണ്ട്. അതുകൊണ്ട് തന്നെ രാത്രിയിലൊക്കെ ഇരുന്ന് ജോലി ചെയ്യണമെന്നുണ്ട്. 12.30 വരെ അവിടെയിരുന്ന് ജോലി ചെയ്യണം. എന്നാൽ പിജിയിലെത്തുമ്പോൾ 1.30 ആകും. അവിടെയെത്തിയാലും അവിടെ അവർക്ക് അഡീഷണൽ വർക്ക് കൊടുക്കും.

Also Read: കോഴിക്കോട് 200-ഓളം പേർക്ക് മഞ്ഞപ്പിത്തം

അതുകൊണ്ട് എന്റെ മകൾക്ക് ഉറക്കമില്ലായിരുന്നു. അവള് താമസിക്കുന്ന പിജിയിൽ 10 മണി കഴിഞ്ഞാൻ ഫുഡ് കിട്ടില്ല. അതുകൂടാതെ അവൾക്ക് വർക്കിന്റെ സ്ട്രെസ്സും ഉണ്ടായിരുന്നു. റിസൈൻ ചെയ്ത് വരാൻ ഞങ്ങൾ പറഞ്ഞതാണ്. അപ്പോൾ അവളാണ് പറഞ്ഞത് ഒരു വർഷമെങ്കിലും അവിടെ നിന്നാൽ വേറെ എവിടെയെങ്കിലും ജോലി കിട്ടുമ്പോൾ നല്ലതാണെന്ന്. സിബി ജോസഫിന്റെ വാക്കുകൾ…

Top