സംവാദത്തിൽ മോശം പ്രകടനം കാഴ്ചവച്ചതിൽ വിശദീകരണവുമായി ജോ ബൈഡൻ

സംവാദത്തിൽ മോശം പ്രകടനം കാഴ്ചവച്ചതിൽ വിശദീകരണവുമായി ജോ ബൈഡൻ
സംവാദത്തിൽ മോശം പ്രകടനം കാഴ്ചവച്ചതിൽ വിശദീകരണവുമായി ജോ ബൈഡൻ

വാഷിംഗ്ടൺ: ടെലിവിഷൻ സംവാദത്തിൽ മോശം പ്രകടനം കാഴ്ച വച്ചതിൽ വിശദീകരണവുമായി പ്രസിഡന്റ് ജോ ബൈഡൻ രംഗത്ത്. മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപുമായായിരുന്നു ജോ ബൈഡന്റെ സംവാദം. സംവാദത്തിന് തൊട്ടുമുമ്പ് വരെ താൻ വിദേശത്തേക്കടക്കം നിരവധി യാത്രകൾ നടത്തിയിരുന്നെന്നും കടുത്ത യാത്രാ ക്ഷീണം സംവാദത്തിനിടെ അലട്ടിയിരുന്നെന്നും ബൈഡൻ പറഞ്ഞു. വിർജീനിയയിൽ പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംവാദത്തിന് തയാറാകാൻ വിശ്രമം വേണമെന്ന് സ്റ്റാഫുകൾ പറഞ്ഞെങ്കിലും കേട്ടില്ലെന്നും അതിനാൽ സംവാദ സ്റ്റേജിൽ ഏറെക്കുറെ ഉറങ്ങിപ്പോയെന്നും അദ്ദേഹം പറഞ്ഞു. പ്രകടനം മോശമായതിൽ ബൈഡൻ അണികളോട് ക്ഷമാപണം നടത്തി. നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ ട്രംപിനെ പരാജയപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. ജൂൺ 27നായിരുന്നു ബൈഡനും ട്രംപും തമ്മിലെ ആദ്യ സംവാദം. ട്രംപ് മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. മോശം പ്രകടനത്തിന്റെ പേരിൽ ബൈഡന് പകരം മറ്റൊരാളെ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യവും ഉയർന്നിരുന്നു.

Top