CMDRF

അക്രമം അംഗീകരിക്കില്ല, സമാധാനപരമായി പ്രതിഷേധിക്കാന്‍ പൗരന്മാര്‍ക്ക് അവകാശമുണ്ട്: ജോ ബൈഡന്‍

അക്രമം അംഗീകരിക്കില്ല, സമാധാനപരമായി പ്രതിഷേധിക്കാന്‍ പൗരന്മാര്‍ക്ക് അവകാശമുണ്ട്: ജോ ബൈഡന്‍
അക്രമം അംഗീകരിക്കില്ല, സമാധാനപരമായി പ്രതിഷേധിക്കാന്‍ പൗരന്മാര്‍ക്ക് അവകാശമുണ്ട്: ജോ ബൈഡന്‍

ന്യൂയോര്‍ക്ക്: അമേരിക്കയിലെ കാമ്പസുകളില്‍ തുടരുന്ന ഇസ്രയേല്‍ വിരുദ്ധ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ പ്രതികരണവുമായി പ്രസിഡന്റ് ജോ ബൈഡന്‍. സമാധാനപരമായി പ്രതിഷേധിക്കാന്‍ പൗരന്മാര്‍ക്ക് അവകാശമുണ്ട്. എന്നാല്‍ അക്രമം അംഗീകരിക്കില്ലെന്നും ബൈഡന്‍ വ്യക്തമാക്കി.

വിമര്‍ശകരെ നിശബ്ദരാക്കുന്ന ഏകാധിപത്യ രാജ്യമല്ല അമേരിക്ക. എന്നാല്‍ നിയമവ്യവസ്ഥ പാലിക്കപ്പെടണം. അക്രമം അഴിച്ചുവിടാന്‍ ആര്‍ക്കും അധികാരമില്ല. വിയോജിപ്പുകള്‍ ജനാധിപത്യപരമായിരിക്കണമെന്നും പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി. അതേസമയം പ്രതിഷേധങ്ങള്‍ ഇസ്രയേല്‍ – പലസ്തീന്‍ വിഷയത്തിലെ തന്റെ നിലപാടിനെ സ്വാധീനിക്കില്ലെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. ഇതാദ്യമായാണ് രാജ്യത്തെ കാമ്പസുകളില്‍ പടരുന്ന ഇസ്രയേല്‍ വിരുദ്ധ പ്രതിഷേധങ്ങളില്‍ ജോ ബൈഡന്‍ പ്രതികരിക്കുന്നത്. രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍ പലസ്തീന്‍ അനുകൂല വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമായി തുടരുകയാണ്.

Top