നികുതി വെട്ടിപ്പ് കേസ്; ജോ ബൈഡൻ്റെ മകൻ ഹണ്ടർ കുറ്റം സമ്മതിച്ചു

കുടുംബത്തെ വിചാരണയിൽ നിന്ന് രക്ഷിക്കാൻ താൻ കുറ്റസമ്മതം നടത്തിയതായി ഹണ്ടർ പറഞ്ഞു

നികുതി വെട്ടിപ്പ് കേസ്; ജോ ബൈഡൻ്റെ മകൻ ഹണ്ടർ കുറ്റം സമ്മതിച്ചു
നികുതി വെട്ടിപ്പ് കേസ്; ജോ ബൈഡൻ്റെ മകൻ ഹണ്ടർ കുറ്റം സമ്മതിച്ചു

വാഷിങ്ടൺ: ടാക്സ് ചാർജുകളിൽ കുറ്റം സമ്മതിച്ച് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ്റെ മകൻ ഹണ്ടർ ബൈഡൻ. മയക്കുമരുന്ന്, ലൈംഗികത്തൊഴിലാളികൾ, ആഡംബര വസ്തുക്കൾ എന്നിവയ്ക്കായി 1.4 മില്യൺ ഡോളർ നികുതി അടയ്ക്കുന്നതിൽ പരാജയപ്പെട്ടുവെന്ന ക്രിമിനൽ കുറ്റത്തിന് ലോസ് ഏഞ്ചൽസ് ഫെഡറൽ കോടതിയിൽ ഹണ്ടർ വിചാരണ നേരിടണം. നേരിട്ട ഒമ്പത് കേസുകളിലും അദ്ദേഹം കുറ്റസമ്മതം നടത്തി.

17 വർഷം വരെ തടവും 450,000 ഡോളർ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണിത്. ഡിസംബർ 16നാണ് കേസിൽ വിധി വരുക. ക്രിമിനൽ കേസുകളിൽ കുറ്റം സമ്മതിക്കുന്ന പ്രതികൾ, വിചാരണ ഒഴിവാക്കുന്നതിന് പകരമായി കുറഞ്ഞ ശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിൽ, പ്രോസിക്യൂട്ടർമാരുമായി നേരത്തെ ഒരു കരാർ ഉണ്ടാക്കാറുണ്ട്.

Also Read: ജോർജിയ സ്‌കൂൾ വെടിവെയ്പിൽ പ്രതിയുടെ പിതാവ് അറസ്റ്റിൽ

ശിക്ഷയിൽ ഇളവ് വരുത്തുന്ന പ്രോസിക്യൂട്ടർമാരുമായി മുൻകൂർ ഉടമ്പടി ഇല്ലാതിരുന്നിട്ടും കുറ്റം സമ്മതിക്കുമെന്ന് ബെെഡൻ്റെ അഭിഭാഷകൻ ആബെ ലോവൽ ജഡ്ജിയോട് പറഞ്ഞു.

വിസ്താരത്തിന് ശേഷം നടത്തിയ പ്രസ്താവനയിൽ, തൻ്റെ കുടുംബത്തെ വിചാരണയിൽ നിന്ന് രക്ഷിക്കാൻ താൻ കുറ്റസമ്മതം നടത്തിയതായി ഹണ്ടർ പറഞ്ഞു.

Top