ന്യൂഡൽഹി: ചോദ്യങ്ങൾക്കുള്ള ഉത്തരം ഹിന്ദിയിൽ മാത്രം നൽകുന്നതിൽ പ്രതിഷേധിച്ച് കേന്ദ്ര റെയിൽവേ-ഭക്ഷ്യസംസ്‌കരണ വ്യവസായ സഹകരണ മന്ത്രി രവനീത് സിംഗ് ബിട്ടുവിന് മലയാളത്തിൽ കത്തയച്ച് ജോൺ ബ്രിട്ടാസ് എംപി. താങ്കളുടെ കത്തുകൾ വായിച്ചു മനസ്സിലാക്കാൻ ഹിന്ദി ഭാഷ പഠിക്കുവാൻ ഉദ്ദേശിക്കുന്നില്ലെന്ന് ജോൺ ബ്രിട്ടാസ് മന്ത്രിക്കയച്ച കത്തിൽ പറയുന്നു.
അതേസമയം ബിട്ടു ഹിന്ദിയിൽ അയച്ച കത്തിൽ ഒരു വാക്കുപോലും മനസ്സിലായില്ലെന്ന് കാണിച്ച് നേരത്തെ ഡിഎംകെ നേതാവും രാജ്യസഭ എംപിയുമായ എം എം അബ്ദുള്ള തമിഴിൽ മറുപടി നൽകിയിരുന്നു.