CMDRF

കോൺ​ഗ്രസിൽ ചേർന്നു, പിന്നാലെ ഭജ്റംഗ് പുനിയക്ക് വധഭീഷണി

കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നതിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്നും തെരുവിൽ നിന്ന് നിയമസഭ വരെ പോരാടാൻ തയ്യാറാണെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു

കോൺ​ഗ്രസിൽ ചേർന്നു, പിന്നാലെ ഭജ്റംഗ് പുനിയക്ക് വധഭീഷണി
കോൺ​ഗ്രസിൽ ചേർന്നു, പിന്നാലെ ഭജ്റംഗ് പുനിയക്ക് വധഭീഷണി

ഡൽഹി: പ്രമുഖ ഗുസ്തി താരവും കിസാൻ കോൺഗ്രസ്‌ വർക്കിങ് ചെയർമാനുമായ ഭജ്റംഗ് പുനിയക്ക് വധഭീഷണി. അതേസമയം വിദേശ ഫോൺ നമ്പറിൽ നിന്ന് വാട്ട്സാപ്പിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്.

കോൺ​ഗ്രസിൽ ചേർന്നതിന് പിന്നാലെയാണ് ഇപ്പോൾ വധഭീഷണി. ഗുസ്തി താരമായ വിനേഷ് ഫോഗട്ടും ബജ്‍രംഗ് പൂനിയയ്ക്കൊപ്പം കോണ്‍ഗ്രസിൽ ചേര്‍ന്നിരുന്നു. ഡൽഹി എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഇരുവരും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.

Also Read: ഹരിയാനയിൽ അധികാരം നേടും; കോൺഗ്രസ്

കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നതിൽ അഭിമാനം

VINESH PHOGAT

കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നതിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്നും തെരുവിൽ നിന്ന് നിയമസഭ വരെ പോരാടാൻ തയ്യാറാണെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു.

Also Read: വിനേഷിന്റെ നഷ്ടത്തിൽ ബ്രിജ് ഭൂഷൺ ആഹ്ലാദിക്കുന്നു- ബജ്‌രംഗ് പുനിയ

ഹരിയാനയിൽ അധികാരം നേടും; കോൺഗ്രസ്
ഈ വർഷത്തെ ഒളിംപിക്സിൽ പങ്കെടുത്ത് തിരിച്ചെത്തിയശേഷം വിനേഷ് ഫോഗട്ടും ബജ്റംഗ് പൂനിയയും കോണ്‍ഗ്രസ് നേതാവും, പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയെ കണ്ടിരുന്നു. അതേസമയം ഹരിയാനയില്‍ സീറ്റ് വിഭജനത്തില്‍ ആംദ്മി പാര്‍ട്ടിയുമായുള്ള ചര്‍ച്ച കോണ്‍ഗ്രസ് തുടരുകയാണ്.

Top