വയനാടിനായി കൈകോര്‍ത്ത്: സഹായഹസ്തവുമായി നിഖില വിമലും

വയനാടിനായി കൈകോര്‍ത്ത്: സഹായഹസ്തവുമായി നിഖില വിമലും
വയനാടിനായി കൈകോര്‍ത്ത്: സഹായഹസ്തവുമായി നിഖില വിമലും

വയനാട്: മുണ്ടകൈയില്‍ നടന്നിരിക്കുന്നത് കേരളത്തെ ആകെ ഞെട്ടിച്ച ദുരന്തമാണ്. ഒറ്റ രാത്രികൊണ്ട് എല്ലാം നഷ്ട്ടപെട്ടുപോയ മനുഷ്യരെയാണ് നമുക്ക് അവിടെ കാണാന്‍ കഴിയുന്നത്. ഇതിനോടകം 150ലേറെ ആള്‍ക്കാരുടെ മൃതദേഹങ്ങളാണ് കണ്ടെത്തി കഴിഞ്ഞത്. നിരവധി പേര്‍ മണ്ണിനടിയില്‍ പെട്ട് കിടക്കുകയാണ്. രക്ഷപ്പെടുത്തിയ നിരവധി പേര്‍ ആശുപത്രികളിലും ക്യാമ്പുകളിലുമായി കഴിയുന്നുമുണ്ട്. ഇവര്‍ക്ക് വേണ്ടിയുള്ള അവശ്യസാധനങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുകയാണ്. ഇതിന്റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നുമുണ്ട്. അത്തരത്തില്‍ നടി നിഖില വിമലിന്റെ ഒരു വീഡിയോയും പുറത്തുവരികയാണ്.

ഉരുള്‍പൊട്ടലില്‍ കണ്ടെത്തിയവരുടെ മൃതദേഹങ്ങളുടെ എണ്ണം 156 കടന്നു. ബന്ധുക്കള്‍ ആരോഗ്യസ്ഥാപനങ്ങളില്‍ അറിയിച്ച കണക്കുകള്‍ പ്രകാരം ഇനിയും 211 പേരെ കണ്ടെത്താനുണ്ട്. അതിന് വേണ്ടിയുള് തെരച്ചിലാണ് ഇന്ന് നടന്നു കൊണ്ടിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുന്നതിനുള്ള ബെയിലി പാലം നിര്‍മാണത്തിനുളള സാമഗ്രികള്‍ ബെംഗളൂരുവില്‍ നിന്ന് ഉച്ചയോടെ എത്തും. പാലം നിര്‍മിച്ചാല്‍ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു.

Top