പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം ഇന്ന്: രാഷ്ട്രപതി ദ്രൗപദി മുര്‍മു അഭിസംബോധന ചെയ്യും

പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം ഇന്ന്: രാഷ്ട്രപതി ദ്രൗപദി മുര്‍മു അഭിസംബോധന ചെയ്യും
പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം ഇന്ന്: രാഷ്ട്രപതി ദ്രൗപദി മുര്‍മു അഭിസംബോധന ചെയ്യും

ന്യൂഡല്‍ഹി . പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് അഭിസംബോധന ചെയ്യും. എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിച്ചതിനു ശേഷമുള്ള രാഷ്ട്രപതിയുടെ ആദ്യത്തെ പ്രസംഗമായിരിക്കും ഇത്. രാഷ്ട്രപതിയുടെ പ്രസംഗത്തിനുശേഷം പാര്‍ലമെന്റിന്റെ ഇരുസഭകളിലും നന്ദി പ്രമേയം അവതരിപ്പിക്കും. പിന്നീട് ചര്‍ച്ചയും.

18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം തിങ്കളാഴ്ചയാണ് ആരംഭിച്ചത്. രാജ്യസഭയുടെ സമ്മേളനം ഇന്ന് ആരംഭിക്കും. ബുധനാഴ്ച ശബ്ദവോട്ടോടെ സഭ ബിജെപിയുടെ ഓം ബിര്‍ലയെ സ്പീക്കറായി തിരഞ്ഞെടുത്തിരുന്നു.

Top