ജോജു ജോർജിന്റെ ‘പണി’ തിയേറ്ററുകളിൽ; ആദ്യദിനം കളക്ഷൻ വാരിയോ..?

ബിഗ് ബജറ്റില്‍ ഒരുങ്ങിയ സിനിമയുടെ ഷൂട്ട് 110 ദിവസത്തോളം നീണ്ടുനിന്നിരുന്നു

ജോജു ജോർജിന്റെ ‘പണി’ തിയേറ്ററുകളിൽ; ആദ്യദിനം കളക്ഷൻ വാരിയോ..?
ജോജു ജോർജിന്റെ ‘പണി’ തിയേറ്ററുകളിൽ; ആദ്യദിനം കളക്ഷൻ വാരിയോ..?

ലയാളികളുടെയും അന്യഭാഷാ പ്രേക്ഷകരുടെയുമെല്ലാം പ്രിയപ്പെട്ട നടനായി വളരെ വേ​ഗം തന്നെ ഇടംപിടിച്ച ജോജു ജോർജ്‌ ആദ്യമായി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘പണി’ തിയറ്ററുകളിൽ. ജോജു ജോർജ് തന്നെ നായകനായി എത്തിയ ചിത്രത്തിന് ആദ്യഷോ മുതൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

സിനിമയുടെ തീം സോങ്ങായ ‘പണി ആന്തം’ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. തെന്നിന്ത്യയിലെ ശ്രദ്ധേയ സംഗീത സംവിധായകനായ സന്തോഷ് നാരായണൻ ആണ് ഗാനം ഈണം നൽകി ആലപിച്ചിരിക്കുന്നത്. ഹെവി ആക്ഷൻ പാക്ക്ഡ് ഫാമിലി എന്‍റർടെയ്നറായെത്തുന്ന ചിത്രം മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തുന്നുണ്ട്.

Also Read:‘ജനങ്ങള്‍ എന്നെ ഗ്ലാമറിനായി കാണരുതെന്ന് ഞാന്‍ ആഗ്രഹിച്ചു’; സായ് പല്ലവി

ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തിയ ജുനൈസിനും സാ​ഗർ സൂര്യയ്ക്കും എങ്ങും മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. 90 ലക്ഷം രൂപയാണ് പണി ഫസ്റ്റ് ഡേ നേടിയതെന്ന് സാക്നിൽകിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ജോജുവിന്‍റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്‍റെയും, എ ഡി സ്റ്റുഡിയോസിന്‍റെയും, ശ്രീ ഗോകുലം മൂവീസിന്‍റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ശ്രീ ഗോകുലം മൂവിസിലൂടെ ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എത്തിച്ചത്.

Also Read:പ്രണവിനേക്കാൾ സുചിത്ര മോഹൻലാലുമായി അടുപ്പം, പ്രണവിന്റെ സിനിമകൾ ഷെയർ ചെയ്യാൻ ആവശ്യപ്പെടാറുണ്ട്’: ദുൽഖർ സൽമാൻ

ബിഗ് ബജറ്റില്‍ ഒരുങ്ങിയ സിനിമയുടെ ഷൂട്ട് 110 ദിവസത്തോളം നീണ്ടുനിന്നിരുന്നു. ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍ നിര ടെക്നീഷ്യന്‍മാരാണ് ചിത്രത്തിന്‍റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്. രണ്ടര പതിറ്റാണ്ടിലേറെ പിന്നിട്ട സിനിമാ ജീവിതത്തിൽ ഒട്ടേറെ മികച്ച കഥാപാത്രങ്ങളായിരുന്നു ജോജുവിന് ലഭിച്ചത്. ‘ജോസഫി’ലൂടെ തന്നിലെ അഭിനേതാവിനെ ഉടച്ചുവാർത്ത അദ്ദേഹം ഏത് തരം കഥാപാത്രമായാലും അത് വളരെ മനോഹരമായി സ്ക്രീനിലെത്തിക്കാൻ തനിക്ക് കഴിയുമെന്ന് ‘നായാട്ടി’ലൂടേയും ‘ഇരട്ട’യിലൂടെയുമൊക്കെ തെളിയിച്ചു.

Top