CMDRF

ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ യോ​ഗ്യ​ത: ജോർദാ​നെ നേരിടാൻ തയ്യാറെടുത്ത് ഒ​മാ​ൻ

ചൊ​വ്വാ​ഴ്ച​ത്തെ ക​ളി​യി​ലും വി​ജ​യ​പ്രതീക്ഷയിലാണ് ഒമാൻ

ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ യോ​ഗ്യ​ത: ജോർദാ​നെ നേരിടാൻ തയ്യാറെടുത്ത് ഒ​മാ​ൻ
ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ യോ​ഗ്യ​ത: ജോർദാ​നെ നേരിടാൻ തയ്യാറെടുത്ത് ഒ​മാ​ൻ

മ​സ്ക​ത്ത്: ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ യോ​ഗ്യ​ത റൗ​ണ്ടി​ൽ ജോർദാ​നെ നേരിടാൻ ഒരുങ്ങി ഒ​മാ​ൻ ടീം. കു​വൈ​ത്തി​നെി​രെ മി​ന്നും വി​ജ​യം നേ​ടി​യ​ ഒ​മാ​ൻ ടീം ​അ​മ്മാ​നി​ലെ​ത്തി. ജോർദാ​നി​ലെ ഒ​മാ​ന്‍ അം​ബാ​സ​ഡ​ര്‍ ശൈ​ഖ് ഫ​ഹ​ദ് ബി​ന്‍ അ​ബ്ദു​ല്‍ റ​ഹ്മാ​ന്‍ അ​ല്‍ അ​ജി​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഊഷ്മളമായ സ്വീകരണമാണ് സം​ഘ​ത്തിന് നൽകിയത്. ഒ​മാ​ന്‍ സ​മ​യം രാ​ത്രി എ​ട്ടിന് അ​മ്മാ​ൻ അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യ​ത്തി​ലാണ് മത്സരം. അ​മ്മാ​നി​ലെ​ത്തി​യ ടീം ​കോ​ച്ച് റാ​ശി​ദ് ജാ​ബി​റി​ന്റെ​ നേൃ​ത്വ​ത്വ​ത്തി​ൽ പ​രി​ശീ​ല​ന​ത്തി​ന് ഇ​റ​ങ്ങു​ക​യും ചെ​യ്തു.

ക​ഴി​ഞ്ഞ ക​ളി​യി​ൽ മികച്ച പ്രകടനം പുറത്തെടുത്ത ടീം വ​ലി​യ ക​ട​മ്പ​ക​ൾ ക​ട​ന്ന് ഇ​നി​യും മ​ന്നോ​ട്ടു​പോ​കാ​നു​ണ്ടെ​ന്നും, വി​ജ​യ​ത്തി​ന്റെ ആ​ല​സ്യ​ത്തി​ൽ മു​ഴു​ക​രു​ത് എ​ന്നു​മാണ് ക​ളി​ക്കാ​ർ​ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന നി​ർ​​ദേ​ശം. കളിക്കാർക്ക് ആർക്കും പരുക്കുകളില്ലാത്ത സാഹചര്യത്തിൽ ടീ​മി​ൽ വ​ലി​യ മാ​റ്റ​ത്തിനും സാധ്യതയില്ല, എങ്കിലും യു​വ​താ​ര​ങ്ങ​ൾ​ക്ക് അ​വ​സ​രം നൽകും.

Also Read: വനിതാ ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ഒമ്പത് റണ്‍സിന്റെ തോല്‍വി

കു​വൈ​ത്തി​നെ​തി​രെ ന​ട​ന്ന ക​ളി​യി​ൽ റെ​ഡ്‍വാ​രി​യേ​ഴ്സ് നാ​ലു ത​വ​ണ​യാ​ണ് ഗോളടിച്ചത്. ചു​മ​ത​ല​യേ​റ്റെ​ടു​ത്ത് കു​റ​ഞ്ഞ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ​ത​ന്നെ ടീ​മി​ന്റെ മ​നോ​വീ​ര്യം ഉ​യ​ർ​ത്തിയ കോ​ച്ച് ക​ഴി​ഞ്ഞ കളി അതിനുള്ള ഫലം നൽകി എന്നാണ് സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​ത്. തു​ട​ക്കം മു​ത​ൽ അ​വ​സാ​ന നി​മി​ഷം​വ​രെ എ​തി​രാ​ളി​ക​ളു​ടെ മേ​ൽ സ​മ്പൂ​ർ​ണ ആ​ധി​പ​ത്യം ​പു​ല​ർ​ത്തി​യ ടീം ത​ക​ർ​പ്പ​ൻ പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച​പ്പോ​ൾ അത് ഒ​മാ​ന്റെ വി​ജ​യ ച​രി​ത്ര​ത്തി​ൽ​ത​​ന്നെ പുതിയ അധ്യായമായി കു​വൈ​ത്തി​നെ​തി​രെ​യു​ള്ള മ​ത്സ​രം.

ചൊ​വ്വാ​ഴ്ച​ത്തെ ക​ളി​യി​ലും വി​ജ​യ​പ്രതീക്ഷയിലാണ് ഒമാൻ. ഗ്രൂ​പ് ബി​യി​ല്‍ പോ​യ​ന്റ് പ​ട്ടി​ക​യി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള ജോർദാ​ന്‍ ക​രു​ത്ത​രാ​യ എ​തി​രാ​ളി​ക​ളാ​ണ്. അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ ദ​ക്ഷി​ണ കൊ​റി​യ​യോ​ട് തോ​ല്‍വി വ​ഴ​ങ്ങി​യ​തി​നാ​ല്‍ത​ന്നെ നാ​ളെ​ത്തെ മ​ത്സ​ര​ഫ​ലം ജോർദാ​നും നി​ര്‍ണാ​യ​ക​മാ​ണ്.

Top