തൃശൂര്‍: നാടക നടനും നാടകകൃത്തും സംവിധായകനുമായ ജോസ് പായമ്മല്‍ അന്തരിച്ചു. 90 വയസ്സായിരുന്നു. ബുധനാഴ്ച ഉച്ചക്ക് 1.30യോടെയായിരുന്നു അന്ത്യം. 200 ലധികം നാടകങ്ങളില്‍ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സംസ്‌കാരം പിന്നീട്. ഭാര്യ നാടക-സിനിമ അഭിനേത്രിയും നൃത്താധ്യാപകയുമായ കലാലയം രാധ. മകന്‍: ലോന ബ്രിന്നര്‍. മരുമകള്‍: സുനിത ബ്രിന്നര്‍.