തിരുവനന്തപുരം: തിരുവനന്തപുരത്തെ ജനയുഗം ബ്യൂറോ ചീഫ് പിഎസ് രശ്മി (33) അന്തരിച്ചു. ഈരാറ്റുപേട്ടയിലെ വീട്ടിൽ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. സംസ്ക്കാരം നാളെ വൈകിട്ട് മൂന്നിന് നടക്കും. അതേസമയം രശ്മിയുടെ ഭൗതിക ദേഹം ഈരാറ്റുപേട്ട ആശുപത്രിയിൽ നിന്ന് പോസ്റ്റുമോർട്ടത്തിന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും.
അതിന് ശേഷം പാലാ ജനറൽ ഹോസ്പിറ്റലിൽ മോർച്ചറിയിൽ സൂക്ഷിക്കും. തുടർന്ന് നാളെ രാവിലെ വീട്ടിലേക്ക് കൊണ്ടുപോകും. ശേഷം വൈകിട്ട് മൂന്നിനായിരിക്കും സംസ്കാരം നടക്കുക. ഭർത്താവ് ദീപപ്രസാദ് ടൈംസ് ഓഫ് ഇന്ത്യ ഫോട്ടോഗ്രാഫർ ആണ്.