എൻ.ഐ.എ മാധ്യമപ്രവർത്തകൻ കുത്തേറ്റ് മരിച്ചു

എൻ.ഐ.എയുടെ ലേഖകനായ ദിലീപ് സെയ്നിയാണ് കൊല്ലപ്പെട്ടത്

എൻ.ഐ.എ മാധ്യമപ്രവർത്തകൻ കുത്തേറ്റ് മരിച്ചു
എൻ.ഐ.എ മാധ്യമപ്രവർത്തകൻ കുത്തേറ്റ് മരിച്ചു

ലഖ്നോ: ഉത്തർപ്രദേശിലെ ഫത്തേഹ്പുരിൽ മാധ്യമപ്രവർത്തകൻ കുത്തേറ്റ് മരിച്ചു. എൻ.ഐ.എയുടെ ലേഖകനായ ദിലീപ് സെയ്നി(38)യാണ് കൊല്ലപ്പെട്ടത്. ദിലീപ് സെയ്നിയുടെ സുഹൃത്തായ ബി.ജെ.പി പ്രവർത്തകന് പരിക്കേൽക്കുകയും ചെയ്തു.

സെയ്നിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് ഷാഹിദ് ഖാന് പരിക്കേറ്റത്. അക്രമികളെ സെയ്നിക്ക് മുൻപരിചയമുണ്ടെന്നും അവരുമായുണ്ടായ വാക്കേറ്റമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നുമാണ് പോലീസ് നിഗമനം.

ALSO READ: വൻ സ്പിരിറ്റ് വേട്ട; പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

രാത്രി ഒരുമിച്ച് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ സെയ്നിക്ക് ഒരു ഫോൺകോൾ വരുകയും പെട്ടെന്ന് അക്രമികൾ അകത്തേക്ക് കയറി വന്ന് സെയ്നിയെ കുത്തുകയുമായിരുന്നു. രക്ഷപ്പെടുത്താൻ ശ്രമിച്ചപ്പോൾ തനിക്കും കുത്തേറ്റുവെന്നാണ് സുഹൃത്തിന്റെ മൊഴി. ദിലീപ് സെയ്നിയെ ഉടൻ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല.

Top