സത്യത്തിന്റെ ദൃക്സാക്ഷികളെ കൊന്നൊടുക്കുന്ന ഇസ്രയേൽ നയം

സത്യം നേരിൽ കാണുന്ന ദൃക്സാക്ഷികളെ ഉൻമൂലനം ചെയ്യുകയെന്ന ദുഷ്ചിന്ത ഇസ്രയേലിനുണ്ട് എന്നതിൽ ആശ്ചര്യമില്ല. അധിനിവേശ ശക്തികൾ ആസൂത്രിതമായി നടത്തിയ കൂട്ടക്കൊലകളാണ് ഒരോ മാധ്യമ പ്രവർത്തകന്റേതും

സത്യത്തിന്റെ ദൃക്സാക്ഷികളെ കൊന്നൊടുക്കുന്ന ഇസ്രയേൽ നയം
സത്യത്തിന്റെ ദൃക്സാക്ഷികളെ കൊന്നൊടുക്കുന്ന ഇസ്രയേൽ നയം

ഗാസയിൽ ഇസ്രയേൽ നടത്തുന്ന നരനായട്ടിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ദിനംപ്രതി ഉയരുമ്പോഴും ആക്രമണത്തിൽ യാതൊരു ആശങ്കയും ഇസ്രയേലിന്റെ ഭാ​ഗത്ത് നിന്നുമുണ്ടായിട്ടില്ല. അതിനിടയിലാണ് ​ ഇസ്രയേൽ ക്രൂരതകൾ റിപ്പോർട്ട് ചെയ്യുന്നതിന്റെ ഭാ​ഗമായി കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ ഭീകരമായ കണക്ക് പുറത്ത് വരുന്നത്. പലസ്തീൻ പ്രസ് പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം 2023 ഒക്‌ടോബർ മുതൽ ഗാസയിൽ 183 മാധ്യമപ്രവർത്തകരാണ് കൊല്ലപ്പെട്ടത്. ആഗോള ശരാശരിയുടെ ഇരട്ടിയിലധികമാണ് ഈ റിപ്പോർട്ടുകളെന്നാണ് വിലയിരുത്തപ്പെടുന്നത്. സത്യം പുറത്ത്കൊണ്ടുവരുന്നത് തടയുന്നതിനാണ് ഇസ്രയേൽ ഇത്തരം ക്രൂര നടപടികൾ സ്വീകരിക്കുന്നതെന്നതിൽ സംശയമൊന്നുമില്ല.

പക്ഷെ നരനായട്ടിന്റെ നേർ ചിത്രം ലോകം കണ്ടാൽ ഇനി ഇടിഞ്ഞ് വീഴാൻ ഇസ്രയേലിന് ആത്മാഭിമാനം ഇല്ലെന്ന കാര്യം അവർ ചിന്തിക്കുന്നില്ല. എത്രയൊക്കെ ചോര തെറിപ്പിച്ചാലും സത്യം പുറത്ത് വരുമെന്നതിന്റെ തെളിവാണ് ഇന്ന് ലോകത്തിന്റെ പലകോണുകളിൽ നിന്നും ഉയരുന്ന പ്രതിഷേധങ്ങൾ. 2013 മുതൽ ലോകമെമ്പാടും 900 പത്രപ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ട്. പ്രതിവർഷം ശരാശരി 82 പത്രപ്രവർത്തകർ കൊല്ലപ്പെട്ടു. എന്നാൽ ഒരു വർഷത്തിനുള്ളിൽ 183 കൊലപാതകമെന്നത് മനസാക്ഷിയെ ഞെട്ടിക്കുന്ന കണക്കാണ്.

Also Read: ഇന്ത്യയ്ക്ക് റഷ്യയുടെയും ഫ്രാൻസിൻ്റെയും ആധുനിക പോർവിമാനങ്ങൾ, കൂടുതൽ കരുത്താർജിച്ച് ഇന്ത്യ

Gaza, Palestinian journalists are documenting war

സത്യം നേരിൽ കാണുന്ന ദൃക്സാക്ഷികളെ ഉൻമൂലനം ചെയ്യുകയെന്ന ദുഷ്ചിന്ത ഇസ്രയേലിനുണ്ട് എന്നതിൽ ആശ്ചര്യമില്ല. അധിനിവേശ ശക്തികൾ ആസൂത്രിതമായി നടത്തിയ കൂട്ടക്കൊലകളാണ് ഒരോ മാധ്യമ പ്രവർത്തകന്റേതും. പത്രപ്രവർത്തനത്തിനും മാനവികതയ്ക്കുമെതിരായ ആ നീചതയെ മാധ്യമ ചരിത്രത്തിലെ തന്നെ ഏറ്റവും വലുതും ക്രൂരവുമായ കൂട്ടക്കൊല എന്നാണ് പലസ്തീൻ പ്രസ് യൂണിയൻ അപലപിച്ചുകൊണ്ട് പറഞ്ഞത്. ഈ കൊലപാതകികളെ പ്രതിക്കൂട്ടിലാക്കുന്നതിനും ശിക്ഷിക്കുന്നതിനും അവർ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനും ബാധ്യതയുള്ള നിയമസംവിധാനങ്ങളും അടിയന്തര നടപടികളും ഉടൻ കാെണ്ടുവരണമെന്നാണ് യുനെസ്കോ ഡയറക്ടർ ജനറൽ ഓഡ്രി അസോലെ അഭിപ്രായപ്പെട്ടത്.

Also Read: ഗാസയില്‍ ഇരുണ്ട യുഗം; വരാനിരിക്കുന്നത് കൊടിയ പട്ടിണി

കഴിഞ്ഞ ഒരു കൊല്ലത്തോളമായി മാധ്യമപ്രവർത്തകരും ഗാസയിലെ എല്ലാ സിവിലിയൻമാരെയും പോലെ മരണം മുന്നിൽ കണ്ടാണ് ജീവിക്കുന്നത്. ജീവൻ പണയംവെച്ചും,യാതൊരു സംരക്ഷണവുമില്ലാതെയും സധൈര്യം മുന്നോട്ട് നീങ്ങുന്ന ഓരോ മാധ്യമപ്രവർത്തകന്റെയും ലക്ഷ്യം സത്യം പുറത്ത് കൊണ്ടുവരുക എന്നതാണ്. ഓരോ തവണയും ഒരു പത്രപ്രവർത്തകൻ കൊല്ലപ്പെടുമ്പോഴോ, പരുക്കേൽക്കുമ്പോഴോ, അറസ്റ്റ് ചെയ്യപ്പെടുമ്പോഴോ അവിടെ നമ്മുക്ക് നഷ്ടമാകുന്നത് വിലപിടിപ്പിപ്പുള്ള ഓരേ വാർത്തകളാണ്. അന്താരാഷ്ട്ര നിയമത്തിന് കീഴിലും, പിന്നെ ലോക മനസാക്ഷിത്വത്തിന് കീഴിലുമാണ് ഇതിന്റെ ഉത്തരവാദികൾ മറുപടി പറയേണ്ടത്.

സംഘർഷങ്ങൾക്കിടയിൽ മാധ്യമപ്രവർത്തകരെ ലക്ഷ്യമിടുന്നത് അന്താരാഷ്ട്ര നിയമപ്രകാരം കുറ്റകരമാണ്. കഴിഞ്ഞ ഡിസംബറിൽ ദക്ഷിണാഫ്രിക്ക ഫയൽ ചെയ്ത കേസിൽ 1948 ലെ വംശഹത്യ കൺവെൻഷൻ ഇസ്രയേൽ ലംഘിച്ചുവെന്ന് ആരോപിക്കുന്നുണ്ട്. ഇതിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ വിചാരണ നേരിടുകയാണ് ഇസ്രയേൽ.

Also Read: ഇന്ത്യയിലെ കാലാവസ്ഥാ പ്രതിസന്ധി; ബലിയാടാകുന്നത് സ്ത്രീകളും കുട്ടികളും

അധിനിവേശ ശക്തിയെന്ന നിലയിൽ ഇസ്രായേൽ സൈന്യം പലസ്തീനിലെ മാധ്യമ അടിസ്ഥാന സൗകര്യങ്ങളെ തകർക്കാനാണ് യുദ്ധം തുടങ്ങിയപ്പോൾ മുതൽ ശ്രമിക്കുന്നത്. അവശ്യ വിവരങ്ങളുടെ ശ്രോതസുകൾ കുറച്ചു , മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു, ന്യൂസ് റൂമുകൾ നശിപ്പിക്കപ്പെട്ടു, വിദേശ മാധ്യമങ്ങൾ തടഞ്ഞു, ആശയവിനിമയം വെട്ടിക്കുറച്ചു തുടങ്ങിയ തടങ്കലുകളാണ് ഇസ്രയേൽ പലസീതിനിൽ നടത്തിയ മാധ്യമ ലംഘനങ്ങൾ. നിയന്ത്രണങ്ങൾ, ഭീഷണികൾ, ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങൾ, സെൻസർഷിപ്പ് എന്നിവയിലൂടെയൊക്കെ ​ഗാസയിൽ ഉയരുന്ന ശബ്ദങ്ങളെ ഇസ്രയേൽ അടിച്ചമർത്തി. പക്ഷെ കഴിഞ്ഞ 380 ദിവസത്തിനിടെ ഇസ്രയേൽ കൊല്പപെടുത്തിയ മാധ്യമപ്രവർത്തകരുടെ എണ്ണം കണ്ട് ആരും പിന്തിരിഞ്ഞിട്ടില്ല.

Gaza journalists struggle to report

ഇപ്പോഴും ഗാസയിലെ മാനുഷിക പ്രതിസന്ധിയെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരവിടെയുണ്ട്. നമ്മുടെ ജനാധിപത്യ മൂല്യങ്ങളുടെയും മനുഷ്യാവകാശ സംരക്ഷണത്തിൻ്റെയും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നായ പത്രപ്രവർത്തനത്തിനെതിരെ രാഷ്ട്രീയപരമായും, മതപരമായും നടക്കുന്ന പോർവിളികൾക്ക് ഉത്തരവാദികൾ മറപടിപറയേണ്ടതുണ്ട്. അന്താരാഷ്ട്ര മാനുഷിക നിയമപ്രകാരം, അധിനിവേശക്കാരായ ഇസ്രായേലിന് മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ള സാധാരണക്കാരെ സംരക്ഷിക്കാനുള്ള ബാധ്യതയുണ്ട്. നിസ്സാരമായ സൈനിക ലക്ഷ്യങ്ങൾ നേടുന്നതിന് സാധാരണക്കാരെ കൊല്ലയ്ക്ക് കൊടുക്കുന്നത്ര അവകാശലംഘനങ്ങൾ വേറയില്ല.

Also Read: അമേരിക്കൻ യുദ്ധ കപ്പലുകൾ ആക്രമിക്കാൻ ഇറാൻ നീക്കം, മുന്നറിയിപ്പ് നൽകി സി.ഐ.എ, യുദ്ധഭീതിയിൽ ലോകം

വെടിനിർത്തൽ നടപടി പല തവണ യുഎൻ ആവശ്യപ്പെട്ടിട്ടും യാതൊരു വിലയും ഇസ്രയേൽ ഭരണകൂടമതിന് കൽപ്പിക്കുന്നില്ല എന്നത് എത്രത്തോളം പരിതാപകരമാണ് അവരുടെ മനസാക്ഷിത്വം എന്നത് വ്യക്തമാക്കുന്നതാണ്. അത് മാത്രമല്ല ഇസ്രായേൽ സൈന്യം എൻക്ലേവിലേക്കുള്ള ഭക്ഷണവും മറ്റ് സാധനങ്ങളും കർശനമായി നിയന്ത്രിക്കുന്നത് തുടരുന്നതിനാൽ ഗാസ എത്രയും പെട്ടന്ന് തന്നെ അതിദാരിത്രത്തിലേക്ക് കൂപ്പ്ക്കുത്തുമെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം (WFP) മുന്നറിയിപ്പ് നൽകി. ​

യുഎൻആർഡബ്ല്യുഎയുമായുള്ള സഹകരണ കരാർ അവസാനിപ്പിച്ച് ഭീഷണികളുടെയും മുന്നറിയിപ്പുകളുടെയും ഘട്ടത്തിൽ നിന്ന് നടപടിയെടുക്കുന്ന ഘട്ടത്തിലേക്ക് ഇസ്രയേൽ നീങ്ങിയിരിക്കുകയാണ്. അതേസമയം, ഇസ്രായേൽ നടപടിയെ പ്രതിരോധിക്കാൻ യുഎൻ നടപടിയെടുക്കുന്നില്ലെങ്കിൽ, ഇസ്രായേലും യുഎന്നും തമ്മിലുള്ള നീക്കങ്ങൾ ചോദ്യം ചെയ്യപ്പേട്ടേക്കാമെന്നാണ് റോയ്ട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.

തുടങ്ങി വെച്ചിട്ട് അവസാനിപ്പിക്കാനാവാത്ത വിതം കുരുക്കിലായ ഇസ്രയേൽ ​യുദ്ധം തുടങ്ങി വർഷമൊന്ന് കഴിയുമ്പോൾ എന്ത് നേടി എന്ന ചോദ്യത്തിന് ഉത്തരം ശൂന്യമായിരിക്കും. കാത്ത് സൂക്ഷിച്ച് പോന്നിരുന്ന തലയെടുപ്പെല്ലാം അടിയോടെ പൊളിഞ്ഞ് പോരുന്നത് അക്രമം ശിരസ്സിൽ കയറിയിരിക്കുന്ന ഇസ്രയേലിന് മനസിലാകുന്നില്ല. ആ​ഗോളതലത്തിൽ ഉയർന്ന് പൊങ്ങുന്ന പ്രതിഷേധങ്ങളൊന്നും വകവെയ്ക്കാതെ , മനുഷ്യമനസാക്ഷിക്ക് അനുകൂലമായൊരു നിലപാട് സ്വീകരിക്കാതെ മുന്നോട്ട് പോകുന്ന ഇസ്രയേലിന്റെ നടപടിക്ക് ലോകരാജ്യങ്ങൾക്കിടയിൽ വൻ എതിർപ്പാണുള്ളത്.

Also Read: തകര്‍പ്പന്‍ പ്രതികരണം’; ഇസ്രയേലിനെയും അമേരിക്കയേയും വിറപ്പിച്ച് ഇറാന്റെ ആത്മീയ നേതാവ്

പതിവ് പോലെ അമേരിക്കയല്ലാതെ മറ്റാരും ഇസ്രയേലിന്റെ നിലപാടുകളെ പിന്തുണക്കുന്നില്ല. എത്രയൊക്കെ വലിയ ശക്തികളാണെന്ന് തറപ്പിച്ച് പറഞ്ഞാലും ചുറ്റുമുള്ള രാജ്യങ്ങളുടെയെല്ലാം പക ഏറ്റ് വാങ്ങിക്കൊണ്ട് എത്രക്കാലം സുരക്ഷാകവചത്തിനുള്ളിൽ നിലനിൽക്കുമെന്നത് ഉറപ്പുള്ള കാര്യമല്ല. ആയുധശക്തിയും, സൈനീകശക്തിയും മാത്രം വെച്ചുപുലർത്തി ഒരു രാജ്യത്തിന്റെ ആയുസിനെ ​ഗണിക്കാൻ സാധിക്കുകയില്ല. ചുറ്റുമുള്ള മറ്റ് സഖ്യകക്ഷികൾ ഒന്ന് ഒത്ത് കൂടിയിൽ നിഷ്കരുണം താഴെയിറക്കാവുന്നതൊള്ളു ഇസ്രയേലിന്റെ ഈ ആത്മവിശ്വാസം. അതിൽ ഇസ്രയേൽ കരുതിയിരിക്കുക തന്നെ വേണം..!

REPORT: ANURANJANA KRISHNA

Top