CMDRF

നടൻ ജോയ് മാത്യുവിന് യുഎഇ ഗോൾഡൻ വിസ

പ്രശസ്ത നടനും സംവീധായകനുമാണ് ജോയ് മാത്യു

നടൻ ജോയ് മാത്യുവിന് യുഎഇ ഗോൾഡൻ വിസ
നടൻ ജോയ് മാത്യുവിന് യുഎഇ ഗോൾഡൻ വിസ

ദുബൈ: യുഎഇ ഗോൾഡൻ വിസ ലഭിച്ച് ജോയ് മാത്യു. പ്രശസ്ത നടനും സംവീധായകനുമാണ് ജോയ് മാത്യു. ദുബൈയിലെ മുൻനിര സര്ക്കാര് സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സി.ഇ.ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നുമാണ് നടൻ യുഎഇ യുടെ പത്ത് വർഷ ഗോൾഡൻ വിസ ഏറ്റുവാങ്ങിയത്.നേരത്തെ യുഎഇയിൽ മാധ്യമ പ്രവർത്തകനായിരുന്നു നടൻ ജോയ് മാത്യു.

ALSO READ: അഗ്‌നിസുരക്ഷ നിയമങ്ങള്‍ പാലിച്ചില്ല; 29 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി

നേരത്തെ മലയാളം ഉൾപ്പെടെ പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര താരങ്ങളെല്ലാം യുഎഇയുടെ പത്ത് വർഷ ഗോൾഡൻ വിസ ഏറ്റുവാങ്ങിയത് ദുബായിലെ ഇസിഎച്ച് ഡിജിറ്റൽ മുഖേനയായിരുന്നു. സ്വദേശി പൗര പ്രമുഖനും യുഎഇ ഫെഡറൽ യൂത്ത് കൌൺസിൽ അംഗവുമായ സഈദ് അലി അൽ കാബിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ നാടന്നത്‌.

Top