CMDRF

ജെപി നദ്ദ കേരളത്തില്‍; ഇന്ന് വയനാട്ടിലേക്ക്

ജെപി നദ്ദ കേരളത്തില്‍; ഇന്ന് വയനാട്ടിലേക്ക്
ജെപി നദ്ദ കേരളത്തില്‍; ഇന്ന് വയനാട്ടിലേക്ക്

ഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് കേരളത്തിലെത്തും. രാവിലെ വയനാട്ടിലെത്തുന്ന അദ്ദേഹം ബത്തേരിയില്‍ റോഡ് ഷോയില്‍ പങ്കെടുക്കും.രാവിലെ 11ന് ബത്തേരി അസംപ്ഷന്‍ ജംങ്ഷനില്‍ നിന്ന് ചുങ്കം ജംഗ്ഷന്‍ വരെയാണ് റോഡ് ഷോ. തുടര്‍ന്ന് പാലക്കാട്ടെത്തുന്ന അദ്ദേഹം ഉച്ചയ്ക്ക് 1.30ഓടെ ഷൊര്‍ണൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലെ പൊതുസമ്മേളനത്തില്‍ സംസാരിക്കും.

വൈകിട്ട് 3ന് കോട്ടയത്താണ് ജെപി നദ്ദയ്ക്ക് പരിപാടി. തുഷാര്‍ വെള്ളാപ്പള്ളിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് ഇദ്ദേഹം പങ്കെടുക്കുക. കോട്ടയം കളക്ടറേറ്റ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് തിരുനക്കര ഗാന്ധി സ്‌ക്വയറിന് മുന്നില്‍ റാലി അവസാനിക്കും.വൈകിട്ട് 5.30ഓടെ തിരുവനന്തപുരഞ്ഞെത്തുന്ന ജെപി നദ്ദ 6.15ന് മടവൂര്‍പ്പാറ ജംഗ്ഷനില്‍ നിന്ന് ബാലരാമപുരം സാലി ഗോത്ര തെരുവിലേക്ക് റോഡ് ഷോ നടത്തും. തൊട്ടടുത്ത ദിവസം (ഏപ്രില്‍ 20) നദ്ദ കര്‍ണാടകത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോകും. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവര്‍ പങ്കെടുക്കുന്ന വന്‍ തിരഞ്ഞെടുപ്പ് റാലികള്‍ 20, 21 ദിവസങ്ങളില്‍ കര്‍ണാടകത്തില്‍ നടക്കും.

Top