CMDRF

ലോക മുത്തച്ഛന്‍ എന്നറിയപ്പെട്ടിരുന്ന വെനസ്വേലയില്‍ നിന്നുള്ള ജുവാന്‍ വിസെന്റെ പെരസ് മോറ അന്തരിച്ചു

ലോക മുത്തച്ഛന്‍ എന്നറിയപ്പെട്ടിരുന്ന വെനസ്വേലയില്‍ നിന്നുള്ള ജുവാന്‍ വിസെന്റെ പെരസ് മോറ അന്തരിച്ചു
ലോക മുത്തച്ഛന്‍ എന്നറിയപ്പെട്ടിരുന്ന വെനസ്വേലയില്‍ നിന്നുള്ള ജുവാന്‍ വിസെന്റെ പെരസ് മോറ അന്തരിച്ചു

വെനസ്വേല: ലോക മുത്തച്ഛന്‍ എന്നറിയപ്പെട്ടിരുന്ന ഏറ്റവും പ്രായം കൂടിയ മനുഷ്യന്‍ വിടവാങ്ങി. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടിയ വെനസ്വേലന്‍ ജുവാന്‍ വിസെന്റെ പെരസ് മോറ തന്റെ 115-ാം ജന്മദിനത്തിന് ആഴ്ചകള്‍ മാത്രം ശേഷിക്കെയാണ് വിടപറഞ്ഞത്.

2022 ഫെബ്രുവരി നാലിനാണ് 112 വയസ്സും 253 ദിവസവും പ്രായമുള്ള
മോറയ്ക്ക് ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്സ് ഏറ്റവും പ്രായം കൂടിയ പുരുഷനായി തിരഞ്ഞെടുത്തത്. 1909 മെയ് 27-നായിരുന്നു മോറയുടെ ജനനം.

അദ്ദേഹത്തിന് 11 മക്കളുണ്ട്. ഇവര്‍ക്കെല്ലാമായി 41 മക്കളുണ്ട്. അവരുടെ മക്കള്‍ക്ക് 18 മക്കളും അവരുടെ മക്കള്‍ക്ക് 12 മക്കളുമുണ്ട്. കഠിനാധ്വാനം,വിശ്രമം, കൃത്യമായ ഉറക്കം, ദൈവഭക്തി എന്നിവയാണ് തന്റെ ദീര്‍ഘായുസ്സിന് കാരണമെന്ന് അദ്ദേഹം മുന്‍പ് പറഞ്ഞിട്ടുണ്ട്. 2020-ല്‍ കൊവിഡിനെയും അദ്ദേഹം അതിജീവിച്ചിരുന്നു.

Top