CMDRF

ജഡ്ജിമാര്‍ ദൈവമല്ല; ‘മിസ്റ്റര്‍ ലോര്‍ഡ്’ ‘യുവര്‍ ലോര്‍ഡ്’ പ്രമേയങ്ങള്‍ ഒഴിവാക്കാന്‍ പ്രമേയം അവതരിപ്പിച്ച് അഭിഭാഷക സംഘടന

ജഡ്ജിമാര്‍ ദൈവമല്ല; ‘മിസ്റ്റര്‍ ലോര്‍ഡ്’ ‘യുവര്‍ ലോര്‍ഡ്’ പ്രമേയങ്ങള്‍ ഒഴിവാക്കാന്‍ പ്രമേയം അവതരിപ്പിച്ച് അഭിഭാഷക സംഘടന
ജഡ്ജിമാര്‍ ദൈവമല്ല; ‘മിസ്റ്റര്‍ ലോര്‍ഡ്’ ‘യുവര്‍ ലോര്‍ഡ്’ പ്രമേയങ്ങള്‍ ഒഴിവാക്കാന്‍ പ്രമേയം അവതരിപ്പിച്ച് അഭിഭാഷക സംഘടന

ന്യൂഡല്‍ഹി: ജഡ്ജിമാര്‍ ദൈവമല്ലെന്ന് പ്രഖ്യാപിച്ച് ‘മിസ്റ്റര്‍ ലോര്‍ഡ്’ ‘യുവര്‍ ലോര്‍ഡ്’ എന്നീ പ്രയോഗങ്ങള്‍ ഒഴിവാക്കാന്‍ പ്രമേയം അവതരിപ്പിച്ച് അലഹബാദിലെ ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ (എച്ച്‌സിബിഎ). ജഡ്ജിമാര്‍ അഭിഭാഷകരോട് മോശമായി പെരുമാറുന്നുവെന്നും അവരുടെ പരാതികള്‍ പരിഹരിക്കുന്നതില്‍ കോടതി പരാജയപ്പെട്ടെന്നും ആരോപിച്ചാണ് അഭിഭാഷകര്‍ പ്രമേയം അവതരിപ്പിച്ചത്.

ജൂലായ് 11ന് നടന്ന എക്സിക്യൂട്ടീവ് ബോഡി മീറ്റിങ്ങിനെത്തുടര്‍ന്ന് എച്ച്സിബിഎ പ്രമേയം പാസാക്കി. അഭിഭാഷകര്‍ ഇനി മുതല്‍ ജഡ്ജിമാരെ ‘മിലോര്‍ഡ്സ്’ അല്ലെങ്കില്‍ ‘യുവര്‍ ലോര്‍ഡ്ഷിപ്പ്’ എന്ന് അഭിസംബോധന ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പ്രഖ്യാപിച്ചു.

പല ജഡ്ജിമാരെയും അലട്ടുന്ന ‘ഭഗവാന്‍ സിന്‍ഡ്രോം’ (ഗോഡ് സിന്‍ഡ്രോം) മിനെതിരെയാണ് തങ്ങളുടെ പ്രതിഷേധമെന്ന് അലഹബാദിലെ എച്ച്‌സിബിഎ പ്രസിഡന്റ് അനില്‍ തിവാരി പറഞ്ഞു. ഹൈക്കോടതിയിലെ ചില ജഡ്ജിമാര്‍ അഭിഭാഷകരോട് മോശമായി പെരുമാറിയെന്നും വാദത്തിനിടെ അവരെ അധിക്ഷേപിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

‘ഞങ്ങള്‍ പൊതുപ്രവര്‍ത്തകരാണ്. അതിനപ്പുറത്ത് മനുഷ്യരാണ്. അത് അവര്‍ മനസിലാക്കണം. അഭിഭാഷകരെ അപമാനിക്കുന്ന നടപടികള്‍ നിര്‍ത്തിവെക്കണം. ജുഡീഷ്യറി തകരുകയാണ്. നീതിയും നിയമവാഴ്ചയും സംരക്ഷിക്കേണ്ടത് ബാര്‍ അസോസിയേഷനാണ്. ചില ജഡ്ജിമാരെ അവരുടെ ഭഗവാന്‍ സിന്‍ഡ്രോം എന്ന അസുഖത്തില്‍ നിന്ന് ഒഴിവാക്കേണ്ടത് ആവശ്യമാണ്,’ തിവാരി പറഞ്ഞു.

‘ഹൈക്കോടതി നീതിയുടെ ക്ഷേത്രമല്ല, മറിച്ച് നീതിന്യായ കോടതിയാണ്, ജഡ്ജിമാര്‍ പൊതുപ്രവര്‍ത്തകര്‍ കൂടിയാണ്, അവര്‍ക്ക് ശമ്പളം ലഭിക്കുന്നത് കൂടിയാണ്. പൊതു ഖജനാവ് എന്നത് പൊതുജനങ്ങളെ സേവിക്കാന്‍ കൂടി ഉള്ളതാണ്. എച്ച്‌സിബിഎ പ്രമേയത്തില്‍ പറഞ്ഞു.

ജൂലൈ ഒമ്പതിന് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരുണ്‍ ബന്‍സാലിക്ക് എച്ച്‌സിബിഎ ഒരു പരാതി മെമ്മോറാണ്ടം സമര്‍പ്പിചിരുന്നു. ജൂലൈ പത്തിന് ബാര്‍ അസോസിയേഷന്റെ ഒരു പ്രതിനിധി സംഘം ബന്‍സാലിയെയും മറ്റ് അഞ്ച് ജഡ്ജിമാരെയും കണ്ടു. എന്നാല്‍ അഭിഭാഷകര്‍ക്ക് കൃത്യമായ ഒരു ഉറപ്പ് വിഷയത്തിന്മേല്‍ ലഭിക്കാത്തതിനാല്‍ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള ആഹ്വാനം പ്രഖ്യാപിക്കുന്നതിനിടെ, ബാറിന്റെ പ്രമേയത്തിന് വിരുദ്ധമായി ആരെയെങ്കിലും കോടതിയില്‍ കണ്ടെത്തിയാല്‍, കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ ശേഷം അവരുടെ അംഗത്വം റദ്ദാക്കുമെന്നും എച്ച്‌സിബിഎ അഭിഭാഷകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Top