ദിവ്യയുടെ ജാമ്യാപേക്ഷയിൽ വിധി വെള്ളിയാഴ്ച്ച

ദിവ്യയുടെ ജാമ്യാപേക്ഷയിൽ വിധി വെള്ളിയാഴ്ച്ച
ദിവ്യയുടെ ജാമ്യാപേക്ഷയിൽ വിധി വെള്ളിയാഴ്ച്ച

കണ്ണൂർ: എ ഡി എം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നൽകിയ ജാമ്യാപേക്ഷയിൽ വിധി വെള്ളിയാഴ്ച്ച. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുക. അതേസമയം, അന്വേഷണവുമായി സഹകരിച്ചെന്നും ഇനിയും തെളിവ് കണ്ടെത്താനുണ്ടെന്നും പ്രതിഭാഗം പറയുന്നു. എന്നാൽ കളക്ടറും ദിവ്യയും ഗൂഢാലോചന നടത്തിയെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്.

എഡിഎമ്മിൻ്റെ ഫോൺ രേഖകളടക്കം ചൂണ്ടിക്കാട്ടിയാണ് ജാമ്യത്തിനായി ദിവ്യ കോടതിയിൽ വാദിച്ചത്. എഡിഎം കൈക്കൂലി വാങ്ങിയെന്ന വാദത്തിലുറച്ചു നിൽക്കുകയാണ് പി പി ദിവ്യ.

Also Read: നവീൻ ബാബുവിൻ്റെ മരണം: ദിവ്യയുടെ ഹർജിയിൽ വാദം തുടരുന്നു

എഡിഎം തെറ്റു പറ്റിയെന്ന് പറഞ്ഞാൽ കൈക്കൂലി അല്ലാതെ മറ്റെന്താണ് അർത്ഥമെന്നും നവീൻ ബാബു തൻറെയടുത്തുവന്ന് കുറ്റസമ്മതം നടത്തിയെന്ന കളക്ടറുടെ മൊഴിയുടെ വിശദാംശങ്ങൾ പരിശോധിക്കണമെന്നും ദിവ്യയുടെ അഭിഭാഷകൻ അഡ്വ. കെ വിശ്വൻ വാദിച്ചു.

Top