ജൂനിയർ ദ്രാവിഡിന്റെ ബാറ്റിൽ പിറന്നത് കൂറ്റൻ സിക്‌സർ! ഒടുവിൽ നിരാശ

ജൂനിയർ ദ്രാവിഡിന്റെ ബാറ്റിൽ പിറന്നത് കൂറ്റൻ സിക്‌സർ! ഒടുവിൽ നിരാശ
ജൂനിയർ ദ്രാവിഡിന്റെ ബാറ്റിൽ പിറന്നത് കൂറ്റൻ സിക്‌സർ! ഒടുവിൽ നിരാശ

ബെംഗളൂരു: മഹാരാജ ട്രോഫി ടി20 ലീഗിലെ തുടർച്ചയായ രണ്ടാം മത്സരത്തിലും ആരാധകരെ നിരാശപ്പെടുത്തി രാഹുൽ ദ്രാവിഡിന്റെ മകൻ സമിത് ദ്രാവിഡ്. ലീഗിൽ മൈസൂർ വാരിയേഴ്‌സിന് വേണ്ടി കളിക്കുന്ന 18കാരൻ തുടർച്ചയായ രണ്ടാം മത്സരത്തിലും ഏഴ് റൺസിന് പുറത്തായി. അതേസമയം ബംഗളൂരു ബ്ലാസ്റ്റേഴ്‌സിനെതിരെ നാലാമനായി ക്രീസിലെത്തിയ സമിത് ഏഴ് പന്തുകൾ നേരിട്ടിരുന്നു. കൂടാതെ ഷിമോഗ ലയൺസിനെതിരെയും നാലാമനായി ക്രീസിലെത്തിയ താരം ഒമ്പത് പന്തിൽ ഏഴ് റൺസുമായി മടങ്ങിയിരുന്നു.

എന്നാൽ ബെംഗളൂരു ബ്ലാസ്റ്റേഴ്‌സിനെതിരെ സമിത്തിന് ഒരു സിക്‌സ് നേടാനായി എന്നുള്ളത് മാത്രമാണ് ആശ്വസിക്കാൻ വകയുള്ളത്. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തകർപ്പൻ ഷോട്ടിലൂടെയാണ് ജൂനിയർ ദ്രാവിഡ് സിക്‌സ് നേടുന്നത്.

എന്നാൽ കളിച്ച മത്സരത്തിൽ മൈസൂർ തോൽക്കുകയും ചെയ്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മൈസൂർ 18 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 182 റൺസാണ് നേടിയത്. കൂടാതെ ഹർഷിൽ ധർമണി (50), മനോജ് ഭണ്ഡാഗെ (58) എന്നിവരാണ് ടീമിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗിൽ ബെംഗളൂരു 17.1 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ഇതോടൊപ്പം ഭുവ രാജുവാമ് (51) ബെംഗളൂരു നിരയിൽ തിളങ്ങി.

അതേസമയം 50000 രൂപക്കാണ് 18കാരനായ സമിത് കഴിഞ്ഞ സീസണിലെ റണ്ണേഴ്സ് അപ്പുകളായ മൈസൂരു വാരിയേഴ്സിൽ എത്തിയത്. എന്നാൽ മീഡിയം പേസറും മധ്യനിര ബാറ്ററുമായ സമിത് കഴിഞ്ഞ സീസണിൽ കൂച്ച് ബെഹാർ ട്രോഫി നേടിയ കർണാടക അണ്ടർ 19 ടീമിലും അംഗമാണ്. മുൻ ഇന്ത്യൻ താരം കരുൺ നായരാണ് മൈസൂരു വാരിയേഴ്സിന്റെ നിലവിലെ ക്യാപ്റ്റൻ.

Top