അഭിപ്രായ വ്യത്യാസം മാത്രം ; കെപിസിസി പ്രസിഡന്റും വിഡി സതീശനും തമ്മില്‍ പ്രശ്‌നമില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

പ്രശ്നം പാര്‍ട്ടിക്കുള്ളില്‍ തന്നെ പറഞ്ഞു തീര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

അഭിപ്രായ വ്യത്യാസം മാത്രം ; കെപിസിസി പ്രസിഡന്റും വിഡി സതീശനും തമ്മില്‍ പ്രശ്‌നമില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
അഭിപ്രായ വ്യത്യാസം മാത്രം ; കെപിസിസി പ്രസിഡന്റും വിഡി സതീശനും തമ്മില്‍ പ്രശ്‌നമില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഭിപ്രായ വ്യത്യാസം മാത്രമാണ് കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്മില്‍ ഉള്ളതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ . അല്ലാതെ വേറെ പ്രശ്നമൊന്നുെം ഇല്ലെന്നും, പ്രശ്നം പാര്‍ട്ടിക്കുള്ളില്‍ തന്നെ പറഞ്ഞു തീര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ വിവാദങ്ങള്‍ കുത്തിപ്പൊക്കി കൊണ്ടുവന്ന് വഴി തിരിക്കാനാണ് ശ്രമിക്കുന്നത്. സുധാകരന്‍ ചോദ്യത്തിന് മറുപടിയായി പെട്ടെന്ന് പറഞ്ഞതാകുമെന്നും അദ്ദേഹം കൂട്ടിചേർത്തു. ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കുക എന്നതാണ് ഇപ്പോഴത്തെ പ്രധാന കാര്യം.

Also Read ; ആരോപണം തള്ളി തോമസ് കെ തോമസ്

എല്ലാവരുടെയും വിലയിരുത്തലാണ് തെരഞ്ഞെടുപ്പ്, പ്രതിപക്ഷത്തിന്റെത് മാത്രമല്ലെന്നും , തര്‍ക്കമുണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് തിരുവഞ്ചൂര്‍ വ്യക്തമാക്കി. അതേസമയം, വിഷയത്തില്‍ കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരനെ തള്ളി കെ മുരളീധരന്‍ രംഗത്തെത്തി. കെ സുധാകരന്റെ അഭിപ്രായം യുഡിഎഫിന്റേതല്ലെന്നും വ്യക്തിപരമായ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം കെ പി സി സി അദ്ധ്യക്ഷനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Top