തിരുവനന്തപുരം: തൃശ്ശൂരിലെ ചരിത്ര വിജയത്തിന് ശേഷം സുരേഷ് ഗോപി ഇന്ന് വൈകിട്ടോടെ തൃശ്ശൂരിലെത്തും. മന്ത്രിയാക്കുമോ എന്ന് ചോദിച്ചാല്‍ മതി, മന്ത്രിയാകുമോ എന്ന് ചോദിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ നിഷേധിയാവില്ല. തന്റെ താല്പര്യം പാര്‍ട്ടിയെ നേരത്തെ അറിയിച്ചു.
സിനിമ അഭിനയം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ത്രിശൂരുകാര്‍ സങ്കോച ഫാക്ടര്‍ ഇത്തവണ കളഞ്ഞു. 2019ല്‍ തന്നെ ജയിപ്പിക്കുന്നതില്‍ സങ്കോചം ഉണ്ടായി. താന്‍ വികസനം കൊണ്ട് വരുമെന്ന് ജനം വിശ്വസിച്ചു. ഇത്തവണ സ്ത്രീ വോട്ടുകള്‍ ഒരുപാട് കിട്ടി. എല്ലാ വിഭാഗത്തില്‍പ്പെട്ടവരും വോട്ടു ചെയ്തു. ക്രിസ്ത്യന്‍ മുസ്ലിം സ്ത്രീ വോട്ടര്‍മാര്‍ ഒപ്പം നിന്നുവെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.