ഒരു ക്യാപ്റ്റന്‍ മാത്രം ആയാല്‍പോരാ, എനിക്ക് ഒരു ലീഡര്‍ ആകണം: സൂര്യകുമാര്‍ യാദവ്

ഒരു ക്യാപ്റ്റന്‍ മാത്രം ആയാല്‍പോരാ, എനിക്ക് ഒരു ലീഡര്‍ ആകണം: സൂര്യകുമാര്‍ യാദവ്
ഒരു ക്യാപ്റ്റന്‍ മാത്രം ആയാല്‍പോരാ, എനിക്ക് ഒരു ലീഡര്‍ ആകണം: സൂര്യകുമാര്‍ യാദവ്

ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരു ക്യാപ്റ്റനും അപ്പുറം ഒരു ലീഡറായി തനിക്ക് മാറണമെന്ന് ട്വന്റി 20 ടീം നായകന്‍ സൂര്യകുമാര്‍ യാദവ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ആരാധകരില്‍ നിന്ന് വലിയ പിന്തുണയാണ് തനിക്ക് ലഭിക്കുന്നത്. അതില്‍ ഏറെ സന്തോഷമുണ്ടെന്നും ബിസിസിഐ പുറത്തുവിട്ട വീഡിയോയില്‍ സൂര്യകുമാര്‍ യാദവ് പറയുന്നു.

റിയാന്‍ പരാ?ഗിന്റെ ബൗളിം?ഗിനെക്കുറിച്ചും സൂര്യകുമാര്‍ സംസാരിച്ചു. പരാ?ഗ് ഒരു മികച്ച താരമാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീ?ഗ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ രാജസ്ഥാന്‍ റോയല്‍സിനായി പരാ?ഗ് നെറ്റ്‌സില്‍ പന്തെറിയുന്നത് താന്‍ കണ്ടിട്ടുണ്ട്. ഇന്ത്യന്‍ ടീമില്‍ നിര്‍ണായക സമയങ്ങളില്‍ ഉപയോ?ഗിക്കുന്ന ഒരു താരമാവും പരാഗ് എന്ന് സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി.

ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യയെ മറികടന്നാണ് സൂര്യകുമാര്‍ നായകനായത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യ ജയിച്ചുകഴിഞ്ഞു. മൂന്നാം മത്സരം ഇന്ന് നടക്കും. മൂന്നാം മത്സരവും വിജയിച്ച് സമ്പൂര്‍ണ്ണ വിജയമാണ് ഇന്ത്യന്‍ ടീം ലക്ഷ്യമിടുന്നത്. എന്നാല്‍ പരമ്പരയില്‍ ആശ്വാസ വിജയത്തിനാണ് ശ്രീലങ്ക കളത്തിലിറങ്ങുന്നത്.

Top