ചേന കഴിച്ചാല്‍ മതി; ഈ അസുഖങ്ങളെ അകറ്റി നിര്‍ത്താം

ചേന കഴിച്ചാല്‍ മതി; ഈ അസുഖങ്ങളെ അകറ്റി നിര്‍ത്താം
ചേന കഴിച്ചാല്‍ മതി; ഈ അസുഖങ്ങളെ അകറ്റി നിര്‍ത്താം

നിരവധി പോഷകങ്ങള്‍ അടങ്ങിയ ഒരു പച്ചക്കറിയാണ് ചേന. പക്ഷേ പലര്‍ക്കും ചേന കഴിക്കാന്‍ അത്ര ഇഷ്ടമല്ല. വിറ്റാമിന്‍ സി, ബി6, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങള്‍ ഉള്ളതു കൊണ്ട് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദ്രോഗം ചെറുക്കാനും ചേന ഉത്തമമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഓര്‍മശക്തി വര്‍ധിപ്പിക്കാനും ചേന ഗുണം ചെയ്യും. കൂടാതെ, ആര്‍ത്തവവിരാമത്തെ തുടര്‍ന്നുണ്ടാകുന്ന അസ്വസ്ഥതകള്‍ കുറയ്ക്കാനും ചേന കഴിക്കാം. ഒമേഗ 3 ഫാറ്റി ആസിഡ്, സിങ്ക്, സിലീനിയം, മഗ്‌നീഷ്യം, ഫോസ്ഫറസ് തുടങ്ങിയവ അടങ്ങിയ ചേന ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മറവിയെ തടയാനും തലച്ചോറിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ഇവ ഓര്‍മശക്തി വര്‍ധിപ്പിക്കാനും സഹായിക്കും.

ഒരു പ്രോബയോട്ടിക് ആയി പ്രവര്‍ത്തിക്കുന്ന ചേന ദഹനക്കേട് മാറാനും വയറിന്റെ ആരോഗ്യത്തിനും നല്ലതാണ്. ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ചേന കഴിക്കുന്നത് ഉയര്‍ന്ന കൊളസ്‌ട്രോളിനെ തടയാനും സഹായിക്കും. കൊഴുപ്പ് കുറഞ്ഞ പച്ചക്കറിയാണിത്. ശരീരത്തില്‍ ഹോര്‍മോണ്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ സഹായിക്കുന്നതിനാല്‍ സ്ത്രീകള്‍ ചേന കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് ഈസ്ട്രജന്റെ അളവ് വര്‍ധിപ്പിക്കുകയും ശരീരത്തിലെ ഹോര്‍മോണ്‍ ബാലന്‍സ് നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. വിറ്റാമിന്‍ ബി-6 കൊണ്ട് സമ്പന്നമായ ഈ പച്ചക്കറി സ്ത്രീകളിലെ പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം (പിഎംഎസ്) ലക്ഷണങ്ങളില്‍ നിന്ന് ആശ്വാസം നല്‍കുന്നു. കൂടാതെ, ആര്‍ത്തവവിരാമത്തെ തുടര്‍ന്നുണ്ടാകുന്ന അസ്വസ്ഥതകള്‍ കുറയ്ക്കാനും ചേന കഴിക്കാം.

Top