സുപ്രീംകോടതിയുടെ 51-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന നാളെ ചുമതലയേല്‍ക്കും

നിലവിൽ സുപ്രീംകോടതിയിലെ രണ്ടാമത്തെ മുതിർന്ന ജസ്റ്റിസാണ്.

സുപ്രീംകോടതിയുടെ 51-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന നാളെ ചുമതലയേല്‍ക്കും
സുപ്രീംകോടതിയുടെ 51-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന നാളെ ചുമതലയേല്‍ക്കും

ന്യൂഡൽഹി: സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന നാളെ മുതൽ ചുമതലയേൽക്കും. ചീഫ് ജസ്റ്റിസ് ഡി വെെ ചന്ദ്രചൂഡിന്റെ പിൻഗാമിയും, സുപ്രീംകോടതിയുടെ 51-ാമത് ചീഫ് ജസ്റ്റിസുമാണ് സഞ്ജീവ് ഖന്ന. ചീഫ് ജസ്റ്റിസ് പദവിയില്‍ ആറു മാസമാണ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് കാലാവധിയുള്ളത്. 2025 മെയ് 13 വരെ ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയില്‍ തുടരും.

Also Read: ‘മനോഹരമായ വാക്കുകളില്‍ വീണുപോകരുത്, നിങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി നിലകൊള്ളുക’; നിര്‍മല സീതാരാമന്‍

നിലവിൽ സുപ്രീംകോടതിയിലെ രണ്ടാമത്തെ മുതിർന്ന ജസ്റ്റിസാണ്. 1960 മെയ് 14ന് ജനിച്ച ജസ്റ്റിസ് ഖന്ന 1983ൽ ഡൽഹി ബാർ കൗൺസിലിൽ അഭിഭാഷനായാണ് നിയമരംഗത്തെത്തുന്നത്. 2005ൽ ഡൽഹി ഹെെക്കോടതിയിൽ അഡീഷണൽ ജഡ്‌ജും 2006ൽ സ്ഥിരം ജഡ്‌ജുമായി. സെന്റ് സ്റ്റീഫന്‍സ് കോളജില്‍ നിന്ന് ബിരുദം നേടിയ സഞ്ജീവ് ഖന്ന ഡല്‍ഹി യൂണിവേഴ്‌സിറ്റി കാംപസ് ലോ സെന്ററില്‍ നിന്നാണ് നിയമബിരുദം കരസ്ഥമാക്കിയത്.

ഒരു ഹെെക്കോടതിയിലും ചീഫ് ജസ്റ്റിസാകാതെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആകുന്ന ആദ്യത്തെയാളാണ് സഞ്ജീവ്. ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര നടപടി ശരിവച്ച ഭരണഘടനാ ബെഞ്ചിലും ഇലക്‌ടറൽ ബോണ്ട്‌ ഭരണഘടനാവിരുദ്ധമെന്ന്‌ കണ്ടെത്തി റദ്ദാക്കിയ ഭരണഘടനാ ബെഞ്ചിലും ജസ്റ്റിസ്‌ സഞ്‌ജീവ്‌ ഖന്ന അംഗമായിരുന്നു. 2019 ജനുവരിയിലാണ് സഞ്ജീവ് ഖന്നയെ സുപ്രീംകോടതി ജഡ്ജിയായി ഉയര്‍ത്തുന്നത്.

Top