കോഴിക്കോട്: യു.ഡി.എഫ്- ആര്‍.എം.പി. ജനകീയ പ്രതിഷേധത്തില്‍ വിവാദപ്രസ്താവനയുമായി ആര്‍.എം.പി. കേന്ദ്രകമ്മിറ്റി അംഗം കെ.എസ്. ഹരിഹരന്‍. വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ. ശൈലജയുമായി ബന്ധപ്പെട്ട അശ്ലീലവീഡിയോ വിവാദത്തോട് പ്രതികരിക്കവേയാണ് കെ.കെ. ശൈലജയേയും മഞ്ജുവാര്യരേയും അപമാനിക്കുന്ന ഹരിഹരന്റെ പരാമര്‍ശ. വടകരയില്‍ നടന്ന ‘സി.പി.എം. വര്‍ഗീയതയ്ക്കെതിരെ നാടൊരുമിക്കണം’ ജനകീയ പ്രതിഷേധത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വീഡിയോ പങ്കുവെച്ച് കടുത്ത വിമര്‍ശനവുമായി പി.വി. അന്‍വര്‍ എം.എല്‍.എ. രംഗത്തെത്തി.
കെ.എസ്. ഹരിഹരന്റെ വാക്കുകള്‍:
സി.പി.എമ്മിന്റെ സൈബര്‍ ഗുണ്ടകള്‍ കരുതിയത് അവര് ചില സംഗതികള്‍ നടത്തിയാല്‍ അങ്ങ് തീരും എന്നാണ്. ടീച്ചറെ പോര്‍ണോ വീഡിയോ ഉണ്ടാക്കി… ആരെങ്കിലും ഉണ്ടാക്കുമോ അത്. മഞ്ജുവാര്യരുടെ പോര്‍ണോ വീഡിയോ ഉണ്ടാക്കിയെന്ന് നമുക്ക് കേട്ടാല്‍ മനസിലാകും. ആരേലും ഉണ്ടാക്കുമോ അത് ആരുണ്ടാക്കി ഇതുണ്ടാക്കിയതില്‍ പി. മോഹനന്റെ മകന്‍ ജൂലിയസ് നിഖിതാസിന് വല്ല പങ്കുണ്ടോ