തൃശൂര്‍: പാലക്കാട്ടെ പാതിരാ റെയ്ഡില്‍ കോണ്‍ഗ്രസിനെതിരെ ഉയരുന്ന കള്ളപ്പണ ആരോപണത്തില്‍ പ്രതികരിച്ച് കെ മുരളീധരന്. പെട്ടിക്കുള്ളില്‍ പണം ആണെന്ന് ആര് പറഞ്ഞെന്ന് കെ മുരളീധരന് ചോദിച്ചു. കോണ്‍ഗ്രസിനോട് സിപിഎം സ്വീകരിക്കുന്ന പുതിയ നയത്തിന്റെ പ്രവര്‍ത്തന ഉദ്ഘാടനമാണ് നടന്നത്.
കോണ്‍ഗ്രസിനൊപ്പം ചേരുകയെന്ന യച്ചൂരിയുടെ നയത്തില്‍ നിന്ന് മാറി ബിജെപിയോട് അടുക്കുകയാണ് പാര്‍ട്ടി. സിപിഎമ്മിനും ബിജെപിക്കും ഒരേ സ്വരം, ഒരേ നിറം, ഒരേ താളം. തൃശൂര്‍ ഡീല്‍ വീണ്ടും പാലക്കാട് ആവര്‍ത്തിക്കുകയാണെന്നും കെ മുരളീധരന് ആരോപിച്ചു.
Also Read:പെട്ടിയില്‍ പണമുണ്ടെന്ന് തെളിയിക്കട്ടേ, പ്രചരണം ഞാന്‍ നിര്‍ത്താം: രാഹുല്‍ മാങ്കൂട്ടത്തില്‍
കൊടകര കേസ് മറക്കാന്‍ ബിജെപിയെ സഹായിക്കുകയാണ് സിപിഐഎം. ബിജെപിയോട് മൃദു സമീപനമാണ് സ്വീകരിക്കുന്നത്. ബിജെപിയുടെയും സിപിഎമ്മിന്റെയും മുഖ്യശത്രു കോണ്‍ഗ്രസാണ്. തിരക്കഥ തുടക്കത്തില്‍ തന്നെ പൊളിഞ്ഞു. സ്ത്രീകളുടെ മുറിയില്‍ വനിത പൊലീസ് ഇല്ലാതെ പൊലീസ് കയറിയത് ഗുരുതരമായ കാര്യമാണ്. ഇലക്ഷന് കഴിഞ്ഞാലും നിയമപോരാട്ടം നടത്തുമെന്നും കെ മുരളീധരന് പറഞ്ഞു.