തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇന്ത്യ മുന്നണി അധികാരത്തിലെത്തും,കൃത്യമായ അന്വേഷണം നടത്തും; കെ മുരളീധരന്‍

തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇന്ത്യ മുന്നണി അധികാരത്തിലെത്തും,കൃത്യമായ അന്വേഷണം നടത്തും; കെ മുരളീധരന്‍
തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇന്ത്യ മുന്നണി അധികാരത്തിലെത്തും,കൃത്യമായ അന്വേഷണം നടത്തും; കെ മുരളീധരന്‍

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഇ ഡി നോട്ടീസുമായി വരരുതെന്ന് കോണ്‍ഗ്രസ് നേതാവും തൃശൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെ മുരളീധരന്‍. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇന്ത്യ മുന്നണി അധികാരത്തിലെത്തി അന്വേഷണം നടത്തും. ഇന്ത്യ മുന്നണി കേസില്‍ കൃത്യമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

കരുവന്നൂരിലെ ഇ ഡി നടപടി ഡീലിന്റെ ഭാഗമാണ്. ബിജെപിക്ക് വേണ്ടി ഒരാളെ കേരളത്തില്‍നിന്ന് ജയിപ്പിച്ച് അയക്കാനാണ് ഇപ്പോഴത്തെ നീക്കം. തൃശ്ശൂര്‍, തിരുവനന്തപുരം മണ്ഡലങ്ങളില്‍ നിന്ന് ഒരാളെ വിജയിപ്പിക്കും. പകരം മറ്റു മണ്ഡലങ്ങളില്‍ ഇടതുപക്ഷത്തെ ബിജെപി സഹായിക്കും. അതാണ് സിപിഐഎം – ബിജെപി ഡീല്‍. ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ കേസില്‍ നിക്ഷ്പക്ഷമായ അന്വേഷണം നടത്തും. നിക്ഷേപകരുടെ പണം മടക്കി നല്‍കാന്‍ സംസ്ഥാനസര്‍ക്കാര്‍ ഉത്തരവാദിത്വം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Top