തൃശ്ശൂര്‍ പൂരത്തില്‍ പൊലീസ് ബാരിക്കേഡ് വെച്ച് സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചു; കെ മുരളീധരന്‍

തൃശ്ശൂര്‍ പൂരത്തില്‍ പൊലീസ് ബാരിക്കേഡ് വെച്ച് സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചു; കെ മുരളീധരന്‍
തൃശ്ശൂര്‍ പൂരത്തില്‍ പൊലീസ് ബാരിക്കേഡ് വെച്ച് സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചു; കെ മുരളീധരന്‍

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തില്‍ പൊലീസ് ബാരിക്കേഡ് വെച്ച് സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന് തൃശ്ശൂര്‍ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. ജുഡീഷ്യല്‍ അന്വേഷണം നടത്തി സത്യം പുറത്ത് കൊണ്ടുവരണം. ജനക്കൂട്ടം ആത്മസംയമനം പാലിച്ചിരുന്നു. ദേവസ്വം ജീവനക്കാരെ പൊലീസ് തള്ളിമാറ്റിയെന്നും മുരളീധരന്‍ പറഞ്ഞു.

‘തൃശ്ശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് ആര്‍ക്കും ആസ്വദിക്കാന്‍ കഴിഞ്ഞില്ല. എന്തു കൊണ്ട് പൊലീസിനെ സംസ്ഥാന ഭരണകൂടം നിയന്ത്രിച്ചില്ല. ബിജെപിക്ക് അവസരം ഉണ്ടാക്കിക്കൊടുത്തു. ബിജെപി, സിപിഐഎം അഡ്ജസ്റ്റ്‌മെന്റിന്റെ ഭാഗമെന്ന് സംശയിക്കുന്നു. ബിജെപി സിപിഐഎം ഡീലിന്റെ ഭാഗമാണിത്. സര്‍ക്കാര്‍ വിരുദ്ധ വികാരമുണ്ടാക്കി ബിജെപിയെ സഹായിക്കുന്നു. മറ്റ് ഇടങ്ങളില്‍ തിരിച്ച് സഹായിക്കുന്നുണ്ടാകും’, മുരളീധരന്‍ ആരോപിച്ചു.

Top