‘സുരേഷ് ഗോപിയോ ജോര്‍ജ് കുര്യനോ കോണ്‍ഗ്രസില്‍ വന്നാലും സ്വാഗതം ചെയ്യും’; കെ. മുരളീധരന്‍

സന്ദീപ് വാരിയര്‍ കോണ്‍ഗ്രസില്‍ വരുന്നത് അറിഞ്ഞത് ടിവിയിലൂടെയാണ്.

‘സുരേഷ് ഗോപിയോ ജോര്‍ജ് കുര്യനോ കോണ്‍ഗ്രസില്‍ വന്നാലും സ്വാഗതം ചെയ്യും’; കെ. മുരളീധരന്‍
‘സുരേഷ് ഗോപിയോ ജോര്‍ജ് കുര്യനോ കോണ്‍ഗ്രസില്‍ വന്നാലും സ്വാഗതം ചെയ്യും’; കെ. മുരളീധരന്‍

തിരുവനന്തപുരം: സന്ദീപ് വാരിയര്‍ ഗാന്ധി വധത്തെ ന്യായീകരിച്ച നേതാവാണെന്ന് കെ. മുരളീധരന്‍. സന്ദീപ് രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി വിമര്‍ശിച്ചിട്ടുണ്ടെന്നും കെ. മുരളീധരന്‍ പറഞ്ഞു. ”ഞാന്‍ അച്ചടക്കമുള്ള പാര്‍ട്ടി നേതാവാണ്. അദ്ദേഹത്തെ പാര്‍ട്ടിയില്‍ എടുക്കാന്‍ തീരുമാനിച്ച സ്ഥിതിക്ക് അത് അംഗീകരിക്കുന്നു. കൂടുതലൊന്നും പറയാനില്ല. സന്ദീപ് വാരിയര്‍ കോണ്‍ഗ്രസില്‍ വരുന്നത് അറിഞ്ഞത് ടിവിയിലൂടെയാണ്. ഞാന്‍ അറിയപ്പെടുന്ന ഒരു കോണ്‍ഗ്രസ് നേതാവല്ല, സാധാരണ പ്രവര്‍ത്തകനാണ്” മുരളീധരന്‍ പറഞ്ഞു.

Also Read:സി.പി.എം നേതാവിനെ വെട്ടിലാക്കിയത് സതീശൻ്റെ ‘തിരക്കഥയിൽ’; സന്ദീപ് വാര്യരിൽ തീപിടിച്ച് പാലക്കാട്

ഇന്നലെ മുതല്‍ കോണ്‍ഗ്രസ് നേതാവായ സന്ദീപ് വാരിയരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഇനി പറയാം. സന്ദീപ് വാരിയര്‍ കോണ്‍ഗ്രസില്‍ വന്നില്ലെങ്കിലും പാലക്കാട് വലിയ ഭൂരിപക്ഷത്തോടെ ജയിക്കുമായിരുന്നു. പാലക്കാട് കോണ്‍ഗ്രസിനു 100 ശതമാനം വിജയം ഉറപ്പാണ്. പാലക്കാട് മണ്ഡലത്തെ വ്യക്തമായി പഠിച്ചയാളാണ് താനെന്നും മുരളീധരന്‍ പറഞ്ഞു.

ഒരു നേതാവ് പാര്‍ട്ടി മാറുന്നതില്‍ അത്ഭുതമൊന്നുമില്ലെന്നും മുരളീധരന്‍ പറഞ്ഞു. നാളെ സുരേഷ് ഗോപിയോ രാജീവ് ചന്ദ്രശേഖറോ ജോര്‍ജ് കുര്യനോ കോണ്‍ഗ്രസില്‍ വന്നാല്‍ അവരെ സ്വാഗതം ചെയ്യും. ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്ന് മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയിലേക്ക് വരുന്നത് സ്വാഭാവികമാണ്. ജനാധിപത്യത്തില്‍ പതിവുള്ള ഏര്‍പ്പാടാണ് അതെന്നും മുരളീധരന്‍ പറഞ്ഞു.

Top