തിരുവനന്തപുരം: 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെ മുരളീധരന്‍. 2029ല്‍ പാര്‍ലമെന്റിലേക്ക് മത്സരിക്കും. തോല്‍വി മുന്നില്‍ കാണുന്ന തെരഞ്ഞെടുപ്പാണെങ്കില്‍ പാര്‍ട്ടി ഉറപ്പായും മത്സരിപ്പിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു. എല്ലാം പറയുന്നത് കേട്ട് എടുത്ത് ചാടാന്‍ ഇനി ഇല്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.
Also Read: ഇറാനിലെ ആകാശത്ത് കയറാൻ ഇസ്രയേൽ യുദ്ധ വിമാനങ്ങൾക്ക് സാധിച്ചില്ല; അവകാശവാദം പൊളിയുന്നു
അതേസമയം, കെ മുരളീധരന്‍ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കണമെന്ന് എ കെ ബാലന്‍ പറഞ്ഞു. ചതിയന്മാരുടെ പാര്‍ട്ടിയില്‍ നില്‍ക്കണോയെന്ന് മുരളീധരന്‍ പരിശോധിക്കണം. കോണ്‍ഗ്രസിലെ എടുക്കാത്ത കാശല്ല താന്നെന്ന് മുരളീധരന്‍ തെളിയിക്കണമെന്നും ബാലന്‍ പ്രതികരിച്ചു. കോണ്‍ഗ്രസിലെ കത്തിനപ്പുറമുളള ഞെട്ടിക്കുന്ന വിവരം പുറത്ത് വരുമെന്നും എ കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു.