‘ആര്‍എസ്എസ് പിന്തുണയോടെ നിയമസഭയിലേക്ക് വന്നയാളാണ് പിണറായി വിജയന്‍’; കെ മുരളീധരന്‍

എന്തുകൊണ്ടാണ് ജുഡിഷ്യല്‍ അന്വേഷണം നടത്താതെന്ന് ഇപ്പോള്‍ മനസിലായെന്നും കുറ്റക്കാരെ രക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

‘ആര്‍എസ്എസ് പിന്തുണയോടെ നിയമസഭയിലേക്ക് വന്നയാളാണ് പിണറായി വിജയന്‍’; കെ മുരളീധരന്‍
‘ആര്‍എസ്എസ് പിന്തുണയോടെ നിയമസഭയിലേക്ക് വന്നയാളാണ് പിണറായി വിജയന്‍’; കെ മുരളീധരന്‍

തൃശൂര്‍: തൃശൂര്‍ പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍. മുഖ്യമന്ത്രിക്ക് സംഘപരവാറിന്റെ അജണ്ടയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. സംഘപരിവാറിന്റെ എ ടീമാണ് പിണറായി വിജയനെന്ന് മുരളീധരന്‍ പറഞ്ഞു.

എന്തുകൊണ്ടാണ് ജുഡിഷ്യല്‍ അന്വേഷണം നടത്താതെന്ന് ഇപ്പോള്‍ മനസിലായെന്നും കുറ്റക്കാരെ രക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. മഖ്യമന്ത്രി തെറ്റാണ് ചെയ്തത്. ആര്‍എസ്എസ് പിന്തുണയോടെ നിയമസഭയിലേക്ക് വന്നയാളാണ് പിണറായി വിജയന്‍. അന്നത്തെ ആര്‍എസ്എസ് പ്രേമം ഇന്നും അദ്ദേഹത്തിന് മാഞ്ഞിട്ടില്ലെന്ന് മുരളീധരന്‍ പറഞ്ഞു. അതിനുദാഹരണമാണ് പൂരം കലങ്ങിയതിനെ ന്യായീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ചുണയുണ്ടെങ്കില്‍ മുഖ്യമന്ത്രി പൂരം കലങ്ങിയതില്‍ ജുഡിഷ്യല്‍ അന്വേഷണത്തിന് തയാറാകണമെന്ന് മുരളീധരന്‍ വെല്ലുവിളിച്ചു. എങ്ങനെയാണ് പൂരം നടത്തുന്നതെന്ന് എങ്കിലും മുഖ്യമന്ത്രി മനസിലാക്കണം. അല്ലാതെ ഇത്തരത്തില്‍ വിഢിത്തരം എഴുന്നെള്ളിക്കരുതെന്ന് കെ മുരളീധരന്‍ പറഞ്ഞു. സിപിഐ മുഖ്യമന്ത്രിയുടെ വാദത്തെ അംഗീകരിക്കുന്നില്ല. പൂരം കലക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. ബിജെപിയെ വിജയിപ്പിക്കാന്‍ പിണറായി വിജയന്‍ നടത്തിയ ഗൂഢശ്രമമാണെന്ന് കെ മുരളീധരന്‍ ആരോപിച്ചു. ഇക്കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

Top