കെ. മുരളീധരനോട് സഹതാപം മാത്രം, ആട്ടും ചവിട്ടുമേറ്റ് ആ മനുഷ്യൻ അസ്വസ്ഥനാണ്; കെ.സുരേന്ദ്രൻ

കേരളം മുഴുവൻ ആരാധിക്കുന്ന കെ.കരുണാകരന്‍റെ ഭാര്യയെ അപമാനിച്ച തലതിരിഞ്ഞ ചെറുപ്പക്കാരനെന്നാണ് കെ.സുരേന്ദ്രൻ രാഹുൽ മാങ്കൂട്ടത്തെ പറ്റി വിശേഷിപ്പിച്ചത്.

കെ. മുരളീധരനോട് സഹതാപം മാത്രം, ആട്ടും ചവിട്ടുമേറ്റ് ആ മനുഷ്യൻ അസ്വസ്ഥനാണ്; കെ.സുരേന്ദ്രൻ
കെ. മുരളീധരനോട് സഹതാപം മാത്രം, ആട്ടും ചവിട്ടുമേറ്റ് ആ മനുഷ്യൻ അസ്വസ്ഥനാണ്; കെ.സുരേന്ദ്രൻ

പാലക്കാട്: കോൺഗ്രസിന്റെ നിരന്തരമായ ആട്ടും ചവിട്ടുമേറ്റ് കെ. മുരളീധരൻ ആകെ അസ്വസ്ഥനാണെന്നും അദ്ദേഹത്തോട് സഹതാപം മാത്രമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സ്വന്തം മാതാവിനെ പോലും അപമാനിച്ച സ്ഥാനാർഥിക്ക് വേണ്ടി മുരളീധരൻ സംസാരിക്കുന്നത് തനിക്ക് മനസിലാകുന്നില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. എന്തിനാണ് ഒരു അടിമയെ പോലെ താങ്കൾ കോൺഗ്രസിൽ കഴിയുന്നതെന്നും അദ്ദേഹം ചോദിച്ചു.

തന്റെ മാതാവിനെ ആക്ഷേപിച്ചയാൾക്കെതിരെ പത്മജ വേണുഗോപാൽ ശക്തമായ നിലപാടാണെടുത്തതെന്നും സുരേന്ദ്രൻ പറഞ്ഞു. കേരളം മുഴുവൻ ആരാധിക്കുന്ന കെ.കരുണാകരന്‍റെ ഭാര്യയെ അപമാനിച്ച തലതിരിഞ്ഞ ചെറുപ്പക്കാരനെന്നാണ് കെ.സുരേന്ദ്രൻ രാഹുൽ മാങ്കൂട്ടത്തെ പറ്റി വിശേഷിപ്പിച്ചത്.

Also Read: ഹരിയാന ആവരുത് മഹാരാഷ്ട്ര! കരുതലോടെ പുതിയ തന്ത്രങ്ങളു​മായി കോൺഗ്രസ്

നിലവിൽ തെരഞ്ഞെടുപ്പ് റിസൾട്ട് വന്നാൽ പാലക്കാട് ബി.ജെ.പി രണ്ടാം സ്ഥാനത്ത് വരാനുള്ള സാധ്യത പോലുമില്ലെന്ന് കെ.മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ചിലപ്പോൾ എൽ.ഡി.എഫ് രണ്ടാം സ്ഥാനത്ത് വരും. എന്തായാലും യു.ഡി.എഫ് ജയിക്കുമെന്ന കാര്യത്തിൽ ഉറപ്പാണ്. എന്ത് ഡീല്‍ നടന്നാലും പാലക്കാട് യു.ഡി.എഫ് തന്നെ ജയിക്കുമെന്നും മുരളീധരൻ പറഞ്ഞു.

Top