‘പിണറായി വിജയന്‍ ബിജെപിയുടെ നിയന്ത്രണത്തില്‍’: കെ സുധാകരന്‍

പിണറായി വിജയന്റെ രാഷ്ട്രീയ ലക്ഷ്യം നാടല്ല, വീടാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി

‘പിണറായി വിജയന്‍ ബിജെപിയുടെ നിയന്ത്രണത്തില്‍’: കെ സുധാകരന്‍
‘പിണറായി വിജയന്‍ ബിജെപിയുടെ നിയന്ത്രണത്തില്‍’: കെ സുധാകരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഒരു ചുക്കും ചെയ്യാത്ത പോങ്ങനാണ് മുഖ്യമന്ത്രിയെന്ന് സുധാകരന്‍ വിമര്‍ശിച്ചു. ബിജെപിയുടെ നിയന്ത്രണത്തിലാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെന്നും അദ്ദേഹം ആരോപിച്ചു. അഴിമതി കാണിച്ചിട്ടും കേന്ദ്ര അന്വേഷണം ഇല്ല. തൊടരുതെന്നാണ് നിര്‍ദേശം. പിണറായി വിജയന്റെ രാഷ്ട്രീയ ലക്ഷ്യം നാടല്ല, വീടാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. എട്ട് വര്‍ഷമായി ഭരിക്കുന്നു എന്നിട്ടും എന്തുണ്ടാക്കി കേരളത്തിലെന്നും കെപിസിസി അധ്യക്ഷന്‍ ചോദിച്ചു.

Also Read: ‘പി പി ദിവ്യയെ സംരക്ഷിക്കില്ല’; മുഖ്യമന്ത്രി

സാധാരണക്കാരുടെ ജീവിതം പോലും ചോദ്യചിഹ്നമായി മാറിനില്‍ക്കുന്നു. കാര്‍ഷിക രംഗത്തോ വിദ്യാഭ്യാസ രംഗത്തോ വ്യാവസായിക രംഗത്തോ ഒരു ചുക്കും ചെയ്യാത്ത ഒരു മുഖ്യമന്ത്രി എന്തിനാണ് കേരളത്തിനെന്ന് ഇടതുപക്ഷക്കാര്‍ തന്നെ ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Top