തിരുവനന്തപുരം: പി വി അന്‍വറിനെ സഹകരിപ്പിക്കണമെന്നായിരുന്നു തന്റെ നിലപാടെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പ്രതിപക്ഷ നേതാവും അന്‍വറും തമ്മില്‍ തെറ്റിയതോടെ സഹകരണം നടക്കാതെ വന്നു. പ്രതിപക്ഷ നേതാവിന്റെ നിലപാട് വേണ്ടിയിരുന്നില്ല. ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിനൊപ്പം പ്രതിപക്ഷത്തിന്റേയും വിലയിരുത്തലാകുമെന്നും കെ സുധാകരന്‍ പറഞ്ഞു.
ഒരേ ശക്തിയെ എതിര്‍ക്കുന്നവര്‍ തമ്മില്‍ യോജിച്ച് മുന്നോട്ടുപോകണമെന്നായിരുന്നു തന്റെ നിലപാടെന്ന് കെ സുധാകരന്‍ പറഞ്ഞു. പി വി അന്‍വറിനെ ഒപ്പം നിര്‍ത്തേണ്ടതായിരുന്നു. എന്നാല്‍ സതീശനും അന്‍വറും തമ്മില്‍ തെറ്റിയത് വിനയായി. ജോസഫ് വാഴക്കന്‍ ഉള്‍പ്പെടെയുള്ള നേതാക്കളോട് സതീശന്റെ നിലപാട് വേണ്ടിയിരുന്നില്ല അല്ലേ എന്ന് സുധാകരന്‍ ചോദിച്ചപ്പോള്‍ അവര്‍ മൗനം അവലംബിച്ചപ്പോള്‍ തുറന്ന് പറയാന്‍ നട്ടെല്ല് വേണമെന്ന് കൂടി നര്‍മ്മ രൂപത്തില്‍ അദ്ദേഹം സൂചിപ്പിച്ചു.
Read Also: ‘അമരന്‍’; സൈനികര്‍ക്കായി പ്രത്യേക ഷോ
താനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചേര്‍ന്നാണ് തെരഞ്ഞെടുപ്പിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നതെന്നും അതിനൊന്നും ഒരു കുഴപ്പവുമുണ്ടായിട്ടില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. ഇത് വലിയൊരു പ്രശ്നമായി പറഞ്ഞതല്ല. കോണ്‍ഗ്രസില്‍ വലിയ ഭിന്നതയെന്ന വാര്‍ത്ത ശരിയല്ലെന്നും കെ സുധാകരന്‍ പറഞ്ഞു.