‘മോദി ഭരണകൂടത്തിന്റെ മരണമണി മുഴങ്ങി’: കെ സുധാകരന്‍

‘മോദി ഭരണകൂടത്തിന്റെ മരണമണി മുഴങ്ങി’: കെ സുധാകരന്‍
‘മോദി ഭരണകൂടത്തിന്റെ മരണമണി മുഴങ്ങി’: കെ സുധാകരന്‍

തിരുവനന്തപുരം: നരേന്ദ്ര മോദിയുടെയും, ബിജെപിക്ക് വിടുവേല ചെയ്യുന്ന കേന്ദ്ര അന്വേഷണ ഏജന്‍സികളുടേയും ഫാസിസ്റ്റ് നടപടികള്‍ക്കേറ്റ കനത്ത തിരിച്ചടിയാണ് കെജ്രിവാളിന് ജാമ്യം അനുവദിച്ച സുപ്രീം കോടതിവിധിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. മോദി ഭരണകൂടത്തിന്റെ മരണമണി മുഴങ്ങിയെന്ന് കെ സുധാകരന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു കുറിപ്പിലൂടെയാണ് സുധാകരന്റെ പ്രതികരണം.

ഇന്ത്യാ സഖ്യത്തിന്റെ സാധ്യതകള്‍ ദിനംപ്രതി വര്‍ധിച്ചു വരുന്ന ഈ സാഹചര്യത്തില്‍ പ്രചരണ രംഗത്തേക്കുള്ള കെജ്രിവാളിന്റെ മടങ്ങിവരവ് മോദി സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും താഴെയിറക്കാനുള്ള ജനാധിപത്യ ചേരിയുടെ പോരാട്ടങ്ങള്‍ക്ക് കൂടുതല്‍ കരുത്തേകുമെന്നതില്‍ സംശയമില്ല. മൂന്നുഘട്ടങ്ങളിലെ വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ മോദിയും കൂട്ടരും കടുത്ത പരിഭ്രാന്തിയിലാണെന്നും സുധാകരന്‍ പറഞ്ഞു.

Top