‘ഒന്നും ബേജാറാവണ്ട, ഞാന്‍ വന്നിട്ട് തിരിച്ചടിക്കാം’; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് കെ സുധാകരന്‍

ചേലക്കര മണ്ഡലത്തില്‍ 28 വര്‍ഷമായി വികസന മുരടിപ്പെന്നാരോപിച്ച് 28 മിനിറ്റ് തലകുത്തി നിന്നുള്ള പ്രതിഷേധമാണ് യൂത്ത് കോണ്‍ഗ്രസ് ചെറുതുരുത്തിയില്‍ സംഘടിപ്പിച്ചത്.

‘ഒന്നും ബേജാറാവണ്ട, ഞാന്‍ വന്നിട്ട് തിരിച്ചടിക്കാം’; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് കെ സുധാകരന്‍
‘ഒന്നും ബേജാറാവണ്ട, ഞാന്‍ വന്നിട്ട് തിരിച്ചടിക്കാം’; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് കെ സുധാകരന്‍

തിരുവനന്തപുരം: ചേലക്കര തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ തിരിച്ചടിക്കാമെന്ന് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സംഘര്‍ഷത്തില്‍ പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോടാണ് തിരിച്ചടിക്കാമെന്ന സുധാകരന്റെ ആഹ്വാനം.

പ്രവര്‍ത്തകരുമായി വീഡിയോ കോളില്‍ സംസാരിക്കുമ്പോഴാണ് സുധാകരന്റെ പരാമര്‍ശം. ‘ഒന്നും ബേജാറാവണ്ട കേട്ടാ, നല്ല കരുത്തോടെ നില്‍ക്ക്, ഞാന്‍ വന്നിട്ട് തിരിച്ചടിക്കാം’ എന്നാണ് വീഡിയോകോളില്‍ സുധാകരന്‍ പറയുന്നത്. മറ്റന്നാള്‍ ചേലക്കരയില്‍ എത്തുമ്പോള്‍ കാണാം എന്നും കെ സുധാകരന്‍ പ്രവര്‍ത്തകരോട് കെ സുധാകരന്‍ പറഞ്ഞു.

Also Read:ഹാബ്-1: ഇന്ത്യയുടെ ആദ്യ അനലോഗ് ബഹിരാകാശ ദൗത്യം ആരംഭിച്ച് ഐഎസ്ആർഒ

സിപിഐഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഏറ്റുമുട്ടലില്‍ നാല് പേര്‍ക്ക് പരുക്കേറ്റിരുന്നു. ചേലക്കര മണ്ഡലത്തില്‍ 28 വര്‍ഷമായി വികസന മുരടിപ്പെന്നാരോപിച്ച് 28 മിനിറ്റ് തലകുത്തി നിന്നുള്ള പ്രതിഷേധമാണ് യൂത്ത് കോണ്‍ഗ്രസ് ചെറുതുരുത്തിയില്‍ സംഘടിപ്പിച്ചത്. പരിപാടിക്ക് അനുമതിയില്ലെന്നു ചൂണ്ടിക്കാണിച്ച് സിപിഐഎം ഭരിക്കുന്ന വള്ളത്തോള്‍നഗര്‍ പഞ്ചായത്ത് പരിപാടി തടഞ്ഞു. ഇതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.

ഇരുവിഭാഗത്തിലെയും നാലുപേര്‍ക്ക് പരുക്കേറ്റു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിച്ചെന്ന് ആരോപിച്ച് ചെറുതുരുത്തി പോലീസ് സ്റ്റേഷന്‍ യുഡിഎഫ് ഉപരോധിച്ചു. പ്രതിഷേധവുമായി സിപിഐഎമ്മും തെരുവിലിറങ്ങി. പോലീസ് സ്റ്റേഷനു മുന്നിലെത്തിയതോടെ ഇരുഭാഗവും തമ്മില്‍ വീണ്ടും ഏറ്റുമുട്ടലുണ്ടായി. നടപടി എടുക്കുമെന്ന കുന്നംകുളം എസിപിയുടെ ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

Top