തിരുവനന്തപുരം: കെ സുധാകരന്‍ കെപിസിസി പ്രസിഡന്റായി വീണ്ടും ചുമതലയേറ്റു. രാവിലെ 10.30ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലെത്തിയാണ് ചുമതല ഏറ്റെടുത്തത്. എ കെ ആന്റണിയെ സന്ദര്‍ശിച്ചശേഷം ഇന്ദിരാഭവനില്‍ എത്തിയത്. ചുമതലയേറ്റടുത്തത് എം എം ഹസ്സന്റെ അസാന്നിധ്യത്തില്‍.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ സ്ഥാനാര്‍ഥിയാകേണ്ടി വന്നതിനെ തുടര്‍ന്നാണ് സുധാകരന്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും തല്‍ക്കാലത്തേക്ക് മാറിനിന്നത്. താല്‍ക്കാലിക പ്രസിഡന്റായി ചുമതല ഏറ്റെടുത്ത എം.എം.ഹസന്‍ തിരഞ്ഞെടുപ്പിനു ശേഷവും ഒഴിയാത്തത് വിവാദങ്ങള്‍ക്കു വഴിയൊരുക്കിയിരുന്നു. ഹൈക്കമാന്‍ഡ് ഇടപെട്ട് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് സുധാകരന്‍ തിരിച്ചെത്തുന്നത്.
കെപിസിസി അധ്യക്ഷനായി ചുമതലയേല്‍ക്കാനെത്തിയ കെ സുധാകരനന് ഇന്ദിര ഭവനില്‍ ഉജ്ജ്വല വരവേല്‍പ്പായിരുന്നു നല്‍കിയത്. ഇന്ദിരാഭവനിലെത്തിയ അദ്ദേഹത്തെ മുദ്രാവാക്യങ്ങളോടെയാണ് പ്രവര്‍ത്തകരും നേതാക്കളും വരവേറ്റത്. കെഎസ്യു, യൂത്ത്കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വീകരിക്കാനെത്തി. കണ്ണൂരിന്റെ മണിമുത്തേ, കണ്ണേ കരളേ കെഎസ്സേ… എന്ന മുദ്രാവാക്യങ്ങളോടെയാണ് അദ്ദേഹത്തെ പ്രവര്‍ത്തകര്‍ വരവേറ്റത്.