‘കെ.സുധാകരന്‍ ട്രോജന്‍ കുതിര’; പരിഹസിച്ച് മുഹമ്മദ് റിയാസ്

കോൺഗ്രസിൽ നിന്ന് സിപിഐഎമ്മിലേക്ക് ഇനി പ്രാണികളുടെ ഘോഷയാത്ര തന്നെ ഉണ്ടാകുമെന്നും റിയാസ് പറഞ്ഞു

‘കെ.സുധാകരന്‍ ട്രോജന്‍ കുതിര’; പരിഹസിച്ച്  മുഹമ്മദ് റിയാസ്
‘കെ.സുധാകരന്‍ ട്രോജന്‍ കുതിര’; പരിഹസിച്ച്  മുഹമ്മദ് റിയാസ്

കോഴിക്കോട്: കെപിസിസി അധ്യക്ഷൻ കെ.സുധാകരനെ കളിയാക്കി മന്ത്രി പി.എ മുഹമ്മദ് റിയാസ്. കെ.സുധാകരൻ ബിജെപിയുടെ ട്രോജൻ കുതിരയാണെന്നാണ് അദ്ദേഹം പറഞ്ഞത്. കെ.സുധാകരൻ പ്രാണി എന്ന് വിളിച്ചാണ് സിപിഐഎമ്മിലേക്ക് വരുന്നവരെ കളിയാക്കുന്നത്. ആളുകൾ സിപിഐഎമ്മിലേക്ക് വരുന്നതാണ് സുധാകരൻ്റെ പ്രശ്നമെന്നും റിയാസ് ആരോപിച്ചു.

കോൺഗ്രസിൽ നിന്ന് സിപിഐഎമ്മിലേക്ക് ഇനി പ്രാണികളുടെ ഘോഷയാത്ര തന്നെ ഉണ്ടാകുമെന്നും റിയാസ് പറഞ്ഞു. കെ.സുധാകരൻ്റെ കൊലവിളി പ്രസംഗം ഗൗരവമേറിയതാണെന്നും റിയാസ് പറഞ്ഞു.

Also Read: വിവാദ കത്തിൽ പ്രതികരണവുമായി വി.ഡി സതീശൻ രംഗത്ത്

ചേവായൂർ സഹകരണ ബാങ്കിലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമതർക്കെതിരെ കഴിഞ്ഞ ദിവസമാണ് ഭീഷണിയുമായി കെ.സുധാകരൻ രംഗത്തെത്തിയത്. പാർട്ടി തോറ്റാൽ ഈ പ്രദേശത്ത് ജീവിക്കാൻ അനുവദിക്കില്ലെന്നും എവിടെ നിന്നാണ് ശൂലം വരുന്നതെന്ന് പറയാൻ കഴിയില്ലെന്നും സുധാകരൻ ഭീഷണിപ്പെടുത്തിയിരുന്നു.

Top