വയനാട്ടിലെ ചെലവിന്റെ യഥാര്‍ത്ഥ കണക്ക് പുറത്തുവിടണം; കെ സുധാകരന്‍

യഥാര്‍ത്ഥ കണക്ക് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക് നീങ്ങും

വയനാട്ടിലെ ചെലവിന്റെ യഥാര്‍ത്ഥ കണക്ക് പുറത്തുവിടണം; കെ സുധാകരന്‍
വയനാട്ടിലെ ചെലവിന്റെ യഥാര്‍ത്ഥ കണക്ക് പുറത്തുവിടണം; കെ സുധാകരന്‍

തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് ചെലവായ തുകയുടെ യഥാര്‍ത്ഥ കണക്ക് പുറത്തുവിടണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഇത് ഇടതുസര്‍ക്കാരിന്റെ പുതിയ കൊള്ളയാണ്. പുറത്തുവന്ന ചെലവ് കണക്കുകള്‍ അവിശ്വസനീയമെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

യഥാര്‍ത്ഥ കണക്ക് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക് നീങ്ങും. പ്രളയകാലത്തും കോവിഡ് കാലത്തും തട്ടിപ്പില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ഇടതുസര്‍ക്കാരിന്റെ ഏറ്റവും പുതിയ കൊള്ളയാണിത്. ദുരന്തം ഉണ്ടാകാന്‍ കാത്തിരിക്കുന്നത് പോലെയാണ് പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തികള്‍. പാവങ്ങളുടെ പിച്ചച്ചട്ടിയിലാണ് സര്‍ക്കാര്‍ കൈയ്യിട്ടുവാരിയതെന്നും കെപിസിസി പ്രസിഡന്റ് കുറ്റപ്പെടുത്തി.

Top